റിയാദ്: സൗദിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍. ശത്രുരാജ്യങ്ങള്‍ പടച്ചുണ്ടാക്കുന്ന വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമായി പരിഗണിച്ച് നിയമ നടപടി സ്വീകരിക്കും. ഇതിനായി സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
റിയാദ് സീസണ്‍ പരിപാടികളെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചതായും പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. വ്യാജ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ പിടിച്ചെടുക്കും. കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ ലഭിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.