റിയാദ്: സൗദി റയില്‍വേ കമ്പനി ഈ വര്‍ഷത്തെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് നേടി. ആരോഗ്യ, സുരക്ഷാ കാര്യങ്ങളിലെ മികവിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് സൗദി റയില്‍വേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് എറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് സൗദി റയില്‍വേ കമ്പനി സ്വീകരിച്ചിട്ടുളളത്. മാത്രമല്ല അപകടസാധ്യത കുറക്കുന്നതിന് മാതൃകാപരമായ നടപടികള്‍ നടപ്പിലാക്കിയത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിച്ചാണ് 2020ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് നേടാന്‍ കഴിഞ്ഞതെന്ന് സിഇഒ ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു. റയില്‍വേ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ സുരക്ഷക്കാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി റെയില്‍വേ ശൃംഖല പ്രവര്‍ത്തിക്കുന്നത് ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ്. ആധുനിക സാങ്കേതിക വിദ്യാകളും മനുഷ്യ ശേഷിയും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. ഇതിന്റെ അംഗീകാരമാണ് സൗദി റെയില്‍വേക്ക് ലഭിച്ചതെന്നും ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.