റിയാദ്: കടല്‍വെളളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യകളുടെ വികസനത്തിന് സൗദിയും അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറിയും മുതിര്‍ന്ന ഉപദേഷ്ടാവുമായ വിക്ടോറിയ കോട്ട്‌സ് സൗദിയിലെത്തി ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളും ഉഭയകക്ഷി സാങ്കേതിക, സഹകരണം കൂടുതല്‍ ഏകീകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കും. കടല്‍ വെളളം ശുദ്ധീകരിക്കുന്നതിനുളള സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ പഠനവും ഗവേഷണവും നടത്തും. ഇതിന്റ ഭാഗമായാണ് ഊര്‍ജ്ജ സെക്രട്ടറിയുടെ സന്ദര്‍ശനം.
സൗദി സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷനിലെ ഡീസലൈനേഷന്‍ ടെക്‌നോളജീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അഹമദ് അല്‍ അമൂദിയുമായി വിക്‌ടോറിയ കോട്‌സ് ചര്‍ച്ച നടത്തി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ ഗവേഷണങ്ങള്‍, നിക്ഷേപ അവസരങ്ങള്‍, ഡീസലൈനേഷന്‍ വ്യവസായത്തിന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയും അവലോകനം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
