Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

മാസപ്പിറവി ദൃശ്യമായില്ല; ഈദുല്‍ ഫിത്വര്‍ മയ് 13ന്

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ മെയ് 13 വ്യാഴം ആഘോഷിക്കുമെന്ന് സുപ്രിം കോതെിയും റോയല്‍ കോര്‍ട്ടും അറിയിച്ചു.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള മാസപ്പിറവി നിരീക്ഷണ സമിതികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. ഹോത്ത സുദൈര്‍, ശഖ്‌റ, മദീന, മക്ക, റിയാദ്, തുമൈര്‍, അല്‍ ഖസിം, ദഹ്‌റാന്‍, ഹായില്‍, തബൂക് എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്.

അതേസമയം, കേരളത്തിലും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഹിലാല്‍ കമ്മറ്റികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top