‘റിവ’ ചികിത്സാ സഹായം കൈമാറി
റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടയിമ ‘റിവ’ ധന സഹായം വിതരണം ചെയ്തു. പത്തു വര്‍ഷമായി റിയാദില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനും റിവ അംഗവുമായിരുന്ന ഉമ്മര്‍ ഫാറൂഖിന് അര്‍ബുദ ചികിത്സക്കുളള സഹായമാണ് വിതരണം ചെയ്തത്. റിവ അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച ഒന്നര ലക്ക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉമ്മറിനു കൈമാറുന്നതിനു റിവ ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനു കൈമാറി. ചെറിയാപ്പു കടൂരാന്‍, മഹ്‌സൂമ്, റശീദ് തമ്പലക്കോടന്‍, അന്‍സാര്‍ ചരലന്‍, ഫൈസല്‍ മാളിയേക്കല്‍, നാസര്‍ എടക്കണ്ടി, […]