ഇസ്ലാമിക സംസ്‌കൃതിയുടെ സംഭാവനകള്‍ മറക്കരുത്: റഫീഖ് സക്കരിയ ഫൈസി
റിയാദ്: ഇന്ത്യ മഹാരാജ്യത്തിന് മുസ്ലിങ്ങള്‍ നല്‍കിയ സംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് റഫീഖ് സക്കരിയ ഫൈസി കൂടത്തായ്. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ദിശ െ്രെതമാസ കാമ്പയിനില്‍ ‘സംസ്‌കാരമാണ് അഭിമാനം, വിശ്വാസമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഇന്ത്യയുടെ എല്ലാ മേഖലകളിലും മുസ്ലീങ്ങളുടെ കയ്യൊപ്പ് കാണാന്‍ സാധിക്കും. ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളും വിഭവങ്ങളും രാജ്യ പുരോഗതിക്കായി ഉപയോഗിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മറിച്ച് ഒരു വിഭാഗം ജനതയെ പുറന്തള്ളുന്നത് രാഷ്ട്രത്തിന്റെ […]