Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

തലശ്ശേരി കൂട്ടായ്മ ബാഡ്മിന്റണ്‍ ലീഗ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫയര്‍ അസോസിയേഷന്‍ ‘തലശ്ശേരി ഫെസ്റ്റ്-2025’ പരിപാടികളുടെ ഭാഗമായി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-4 സംഘടിപ്പിച്ചു. എക്‌സിറ്റ് 16 റിമാല്‍ സെന്ററിലെ റാഇദ് പ്രോ കോര്‍ട്ടിലായിരുന്നു മത്സരം. സീനിയര്‍ മെന്‍, ലേഡീസ്, ബോയ്‌സ്, ഗേള്‍സ് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍.

പതിനാറ് ടീമുകള്‍ പങ്കെടുത്ത സീനിയര്‍ മെന്‍ (ഫ്‌ലൈറ്റ്-1) വിഭാഗം ഫൈനലില്‍ ഷഫീക്ക് ലോട്ടസ്, മുബശ്ശിര്‍ മുസ്തഫ സഖ്യത്തെ പരാജയപ്പെടുത്തി റിജാസ് വാഴെപൊയില്‍, മുഹമ്മദ് സാലിഹ് സഖ്യം ചാമ്പ്യന്മാരായി. പതിനെട്ട് ടീമുകള്‍ പങ്കെടുത്ത സീനിയര്‍ മെന്‍ (ഫ്‌ലൈറ്റ്-2) വിഭാഗത്തില്‍ സുകുല്‍ സി എ, അബ്ദുള്‍ റഹ്മാന്‍ സഖ്യത്തെ പരാജയപ്പെടുത്തി റിയാസ് ടെന്‍ സ്റ്റാര്‍, സുബിന്‍ ടെന്‍ സ്റ്റാര്‍ സഖ്യം ജേതാക്കളായി.

ലേഡീസ് വിഭാഗത്തില്‍ മുംതാസ് നസീര്‍, സെലിന്‍ ഫുഹാദ് സഖ്യത്തെ തോല്‍പ്പിച്ച് ഫിദ മഹറൂഫ് അബ്ദുള്ള, സനിഷ്മ മുഹമ്മദ് നസീഹു സഖ്യം ജേതാക്കളായി. ബോയ്‌സ് വിഭാഗം ഫൈനലില്‍ ഇഹാന്‍ ജഫ്ഷിദ്, സൈദാന്‍ അബ്ദുല്‍ നാസര്‍ സഖ്യത്തെ തോല്‍പ്പിച്ച് കാശിഫ് ഷഫീക്ക്, മര്‍വാന്‍ ആസിഫ് സഖ്യവും ഗേള്‍സ് വിഭാഗം ഫൈനലില്‍ ഹല അബ്ദുല്‍ ഫത്താഹ്, സുമയ്യ മുഹമ്മദ് നിവാസ് സഖ്യത്തെ പരാജയപ്പെടുത്തി ആയിലാ ഹാരിഫ്, ഹവ്വ അബ്ദുല്‍ ഫത്താഹ് സഖ്യവും ചാമ്പ്യന്മാരായി. ഗേള്‍സ് വിഭാഗത്തില്‍ ഹലീമ ഇസ്മ, സെഹ അബ്ദുല്‍ ഫത്താഹ് സഖ്യം പ്രത്യേക പുരസ്‌ക്കാരത്തിനും അര്‍ഹരായി.

ടിഎംഡബ്ല്യുഎ റിയാദ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാരായ റിജാസ് വാഴെപൊയില്‍, ഫുഹാദ് കണ്ണമ്പത്ത് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. മുഹമ്മദ് സെറൂഖ് കരിയാടന്‍, റഫ്‌സാദ് വാഴയില്‍, തൈസീം അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍ സാദത്ത് കാത്താണ്ടി, സാജന്‍, ഷുഹൈബ് കക്കോട്ട്, അമല്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

വിജയികള്‍ക്ക് ടി എം ഡബ്ല്യു എ റിയാദ് പ്രസിഡന്റ് തന്‍വീര്‍ ഹാഷിം, ജനറല്‍സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ മറ്റ് നിര്‍വാഹക സമിത് അംഗങ്ങള്‍ എന്നിവരോടൊപ്പം റിയാദ് മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാരിഫ്, റാഇദ് പ്രോ കോര്‍ട്ട് ഡയറക്ടര്‍ ആരിഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ 4 ലെ കളിക്കാര്‍ക്കും കാണികള്‍ക്കുമായി സഫ മക്ക പോളി ക്ലിനിക്ക് ആന്റ് ഫാമിലി ക്ലിനിക്ക് ന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരുന്നു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top