Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

തലശ്ശേരിപ്പെരുമയില്‍ ‘പെരുന്നാള്‍ കൂട്ടം’

റിയാദ്: തലശ്ശേരിക്കാരുടെ കൂട്ടായ്മ (ടിഎംഡബ്ല്യുഎ) റിയാദില്‍ ‘പെരുന്നാള്‍ കൂട്ടം’ ഈദ് സംഗമം സംഘടിപ്പിച്ചു. മലാസിലെ കിംഗ് അബ്ദുള്ള ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്നു ആശംസകളും സമ്മാനങ്ങളും കൈമാറി.

കാന്റീന്‍ ലൊഞ്ച് റസ്റ്ററന്റില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. അതിഥികളെ നിര്‍വാഹക സമിതി അംഗങ്ങള്‍ സ്വീകരിച്ചു. പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെടുന്ന പെരുന്നാള്‍ ആഘോഷങ്ങളുടെ തനിമ ചോരാതെ ഈ ആഘോഷിക്കാനാണ് പെരുന്നാള്‍ കൂട്ടം ഒരുക്കിയത്.

പരിപാടികള്‍ക്ക് ടിഎംഡബ്ല്യുഎ റിയാദ് ഭാരവാഹികളായ ഫിറോസ് ബക്കര്‍, മുഹമ്മദ് ഖൈസ്, അന്‍വര്‍ സാദത്ത് കാത്താണ്ടി, അഷ്‌ക്കര്‍ വി സി, തന്‍വീര്‍ ഹാഷിം, ഷമീര്‍ തീക്കൂക്കില്‍ എന്നിവര്‍നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top