Sauditimesonline

watches

യൂഎഫ് സി സാരി കപ്പ്: ഫൈനലില്‍ റെയിന്‍ബോ-ലാന്റേണ്‍ ഏറ്റുമുട്ടും

റിയാദ്: യുണൈറ്റഡ് എഫ് സി റിയാദ് സംഘടിപ്പിക്കുന്ന സാരി സൂപ്പര്‍ കാപ്പിന്റെ ഫൈനല്‍ മത്സരം സെപ്തംബര്‍ 30ന് വൈകുന്നേരം 6ന് അല്‍ ഖര്‍ജ് റോഡിലെ അല്‍ അസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഒന്നാം സെമി ഫൈനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അസീസിയ്യ സോക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിനെ പരാജയപ്പെടുത്തി മിഡ്ഈസ്റ്റ് ഫുഡ്‌സ് വിര്‍ച്വല്‍ സൊലൂഷന്‍ റെയിന്‍ബൊ സുലൈ എഫ് സി ഫൈനലില്‍ പ്രവേശിച്ചു.

കളിയുടെ ആദ്യ പകുതിയില്‍ റെയിന്‍ബൊ സുലൈ എഫ് സി ഒരു ഗോള്‍ നേടി ലീഡ് ചെയ്തു. അസീസിയ്യ സോക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് പല തവണ ആക്രമണ തന്ത്രങ്ങള്‍ പയറ്റിയെങ്കിലും ഗോളായില്ല. രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി അടിച്ചു വിജയം ഉറപ്പിച്ചു. റെയിന്‍ബൊ സുലൈ എഫ് സി ക്ക് വേണ്ടി വിഷ്ണു ഒരു ഗോളും സകരിയ്യ രണ്ടു ഗോളും നേടി.

രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും വാശിയിലും ആക്രണമത്തിലും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഐ ബി ടെക്ക് ലാന്റേണ്‍ എഫ് സി യെ വിറപ്പിച്ചു ബറകാത്ത് ഡെയിറ്റ്‌സ് ഐ എഫ് എഫ് സി ഒരു ഗോള്‍ നേടി മുന്നിട്ടു നിന്നു. ഉണര്‍ന്ന് കളിച്ച ലാന്റേണ്‍ എഫ് സി ഒന്നാം പകുതി അവസാനിക്കും മുമ്പ് അത് മടക്കി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ പരുക്കന്‍ കളിയിലേക്ക് നീങ്ങിയെങ്കിലും റഫീഖ് ഇത്താപ്പൂവിന്റെ പ്രതിരോധ നിര മറി കടക്കാന്‍ ഐ എഫ് എഫ് സി ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി ഐ ബി ടെക്ക് ലാന്റേണ്‍ എഫ് സി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഐ എഫ് എഫ് സി ക്ക് വേണ്ടി നിസാറും ലാന്റേണ്‍ എഫ് സി ക്ക് വേണ്ടി ബസ്സാം, റഫീഖ്, ഇനാസ്, ഷുഹൈബ് എന്നിവരും ഓരോ ഗോളുകള്‍ നേടി.

ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ സകരിയ്യ ( റെയിന്‍ബൊ സുലൈ എഫ് സി) രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ റഫീഖ് ഇത്താപ്പു (ലാന്റേണ്‍ എഫ് സി) എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫിക്ക് അര്‍ഹരായി.

സാരി പ്രധിനിധികളായ അസദ് അലി ശാഹ്, ഷഫീഖ് വാളക്കുണ്ടില്‍ എന്നിവരും സൗദി റഫറി അലി അല്‍ ഖഹ്താനി റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ ശകീല്‍, മുസ്തഫ മമ്പാട്, ശരീഫ് കാളികാവ് റിയാദ് മലപ്പുറം കൂട്ടായ്മ (റിമാല്‍) അബ്ദുറഹ്മാന്‍, മുസമ്മില്‍ യൂ എഫ് സി ടൂര്‍ണമെന്റ് ചെയര്‍മാന്‍ ബാബു മഞ്ചേരി,ഡഎഇ പ്രധിനിതികളായ ശൗലിക്, മന്‍സൂര്‍ തിരൂര്‍, കുട്ടി വല്ലപ്പുഴ, നൗഷാദ്, ജാഫര്‍ ചെറുകര എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. പ്രജേഷ് വിളയില്‍, ഫൈസല്‍ പാഴൂര്‍, നിഖില്‍, ബാവ ഇരുമ്പുഴി എന്നിവര്‍ ടെക്‌നിക്കല്‍ കൈകാര്യം ചെയ്തു. ഷബീര്‍ മൈലപ്പുറം, അലി കൊളത്തിക്കല്‍, ശരത്, മജീദ് ബക്‌സര്‍, അബ്ദുറഹ്മാന്‍, ചെറിയാപ്പു, സാഹിര്‍ എന്നിവര്‍ ചേര്‍ന്ന് മാന്‍ ഓഫ് ദി മാച്ച് സമ്മാനങ്ങള്‍ കൈമാറി. അസ്ഹര്‍, മുഷ്താഖ്, സഫര്, ഉമ്മര്‍, റഫ് സാന്‍, മന്‍സൂര്‍ പൂക്കുളത്തൂര്‍, ആദില്‍, അനീസ് പാഞ്ചോല, അഷ്‌റഫ് എന്നിവര്‍ നേതൃതം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top