റിയാദ്: സൗദി അറേബ്യയിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കി. ജൂലൈ 9ന് മുതല്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാമെന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 11 മുതല്‍ മദീനയിലെ റൗദ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മടക്കയാത്ര ആരംഭിച്ച സാഹിര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയത്.
ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ജൂലൈ എട്ട് വരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തെ തന്നെ മന്ത്രാലം അറിയിച്ചിരുന്നു. ഈ കാലയളവില്‍ ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി.
നേരത്തെ അനുമതി നല്‍കിയതുപോലെ രണ്ട് മണിക്കൂര്‍ സമയമാണ് ഉംറക്കുള്ള സമയം. ഈ രീതിയിലുള്ള 12 ടൈം സ്ലോട്ടുകള്‍ ലഭ്യമാണ്. മദീനയിലെ റൗദ ശരീഫില്‍ നമസ്‌കരിക്കുന്നതിനും പെര്‍മിറ്റുകള്‍ ആവശ്യമാണ്. ഒരു തീര്‍ഥാടകന് അര മണിക്കൂര്‍ സമയം റൗളയില്‍ ചെലവഴിക്കാന്‍ അനുവദിക്കും. നുസുക് ആപ്പ് വഴിയാണ് ഉംറക്കും റൗദ ശരീഫില്‍ നമസ്‌കരിക്കുന്നതിനും പെര്‍മിറ്റ് നേടേണ്ടത്. സന്ദര്‍ശന വിസ ഉള്‍പ്പെടെ ഏത് വിസയില്‍ എത്തുന്നവര്‍ക്കും ഉംറക്കും മദീന സന്ദര്‍ശനത്തിനും അനുമതിയുണ്ട്. വിദേശ ഉംറ തീര്‍ഥാടകര്‍ ജൂലൈ 19 മുതല്‍ സൗദിയിലേക്ക് എത്തി തുടങ്ങും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.