വെളിയങ്കോട് കൂട്ടായ്മയെ മനാഫ് നയിക്കും

റിയാദ്: വെളിയങ്കോട് കൂട്ടായമ ‘സവേക് റിയാദ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവില്‍വന്നു. എക്‌സിറ്റ് 18ലെ അല്‍ ബിലാദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന നാലാം വാര്‍ഷികാഘോഷത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.

മനാഫ് (പ്രസിഡന്റ്), ജാഫര്‍ ടി പി (ജന. സെക്രട്ടറി), അന്‍വര്‍ ഷാ (ട്രഷറര്‍), സുലൈമാന്‍, ലത്തീഫ് ഇപി (രക്ഷാധികാരികള്‍, ലത്തീഫ് (വൈ. പ്രസിഡന്റ്), അജ്മല്‍ നാലകത്തര (ജോ. സെക്രട്ടറി), സിയാഫ് (ഐടി), കബീര്‍ കാടന്‍സ് (മീഡിയ), ആഷിഫ് (സ്‌പോര്‍ട് & ആര്‍ട്‌സ്), റസാഖ് (പബ്‌ളിക് സര്‍വീസ് ചെയര്‍മാന്‍), റസാഖ് (കണ്‍വീനര്‍), മന്‍സൂര്‍ (ജോബ് ഡെസ്‌ക്), സാലിഹ് കുഞ്ഞാപ്പ (ജോബ് ഡെസ്‌ക്) എന്നിവരെ തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി മുനീര്‍, സമീര്‍, റഫീഖ് ഇ, അലി പാണ്ടത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

പരിപാടിയുടെ ഭാഗമായി മുട്ടിപ്പാട്ട് അരങ്ങേരി. സമദ് കാസര്‍ഗോഡ് നേതൃത്വം നല്‍കി. അന്‍വര്‍ഷ, ഷമീറ കബീര്‍, ഷമീല റസാഖ്, ഫിദ നഹ്മ, സത്താര്‍ മാവൂര്‍, ബീഗം നിസാര്‍ ഗുരിക്കല്‍, ദില്‍ഷദ് കൊല്ലം, ഷിജു റഷീദ് എന്നിവരുടെ കലാസന്ധ്യയും അരങ്ങേരി ഫണ്ണി ഗെയിംസ്, കിസ്സ് മല്‍സരം എന്നിവക്ക് സിയാഫ് വെളിയന്‍കോട് നേതൃത്തം നല്‍കി. അജ്മല്‍, റസാഖ് അന്‍വര്‍ഷാ, ആഷിഫ്, കബീര്‍ കാടന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply