Sauditimesonline

watches

ആല്‍ഫ സാനിറ്റൈസര്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു

റിയാദ്: ഗുണനിലവാരം കുറഞ്ഞ സിനിറ്റൈസറുകള്‍ ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. മോഡേണ്‍ കെമിക്കല്‍സ് ഫാക്ടറി നിര്‍മ്മിക്കുന്ന ആല്‍ഫ ഇന്‍സ്റ്റന്റ് ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍ ഉപയോഗിക്കുരുതെന്നും അതോറിറ്റി അറിയിച്ചു. ആല്‍ഫ സാനിറ്റൈസറിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും എസ്എഫ്ഡിഎ പ്രസ്താവനയില്‍ അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉല്‍പ്പന്നത്തിന്റെ സുരക്ഷ, ഗുണനിലവാരം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ആല്‍ഫ സാനിറ്റൈസറില്‍ ഉയര്‍ന്ന അളവില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും എസ്എഫ്ഡിഎ വ്യക്തമാക്കി.

ഉല്‍പ്പന്നം ഉപയോഗിക്കരുതന്നും വാങ്ങിയ സ്ഥാപനങ്ങളില്‍ മടക്കി നല്‍കിയാല്‍ പണം തിരികെ ലഭിക്കമെന്നും അധികൃതര്‍ അറിയിച്ചു. പണം നല്‍കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ 1900 എന്ന നമ്പരില്‍ വാണിജ്യ മന്ത്രാലയത്തെ അറിയിക്കണം. സാനിറ്റൈസര്‍ ഉപയോഗം മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ എസ്എഫ്ഡിഎ ടോള്‍ ഫ്രീ നമ്പരായ 19999ല്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top