Sauditimesonline

watches

യാര സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഏപ്രില്‍ 24ന്

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെഷന്‍ സംഘടിപ്പിക്കുന്നു. വിജയകരമായ ഭാവി രൂപപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പരിപാടി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷന്‍ ഏപ്രില്‍ 24 ശനി ഉച്ചക്കു 1ന് ആരംഭിക്കും. പത്താം ക്ലാസിന് ശേഷം എന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നവര്‍ക്ക് അവരുടെ അഭിരുചികള്‍ക്കും ശേഷികള്‍ക്കും അനുയോജ്യമായ ജീവിത സരണിയിലേക്കുള്ള മാര്‍ഗം കാണിച്ചുകൊടുക്കുക എന്നതാണ് ലക്ഷ്യം. പ്രമുഖ അകാദമിക് കരിയര്‍ കൗണ്‍സിലിംഗ് വിദഗ്ദന്‍ ജോജി പോള്‍ ക്ലാസ് നയിക്കും. ഇന്ത്യക്ക് അകത്തും പുറത്തും ലഭ്യമായ വിദ്യാഭ്യാസസഥാപനങ്ങള്‍, വിവിധ കോഴ്‌സുകള്‍ എന്നിവ ചര്‍ച്ച ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ യാര സ്‌കൂളിന്റെ യൂട്യൂബ് ലിങ്കില്‍ ക്ലിക് ചെയ്യുക. https://www.youtube.com/c/YaraInternationalSchool സൂം ലിങ്ക് ലഭിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 0543972558 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top