റിയാദ്: ഭേദഗതി വരുത്തിയ അഴിമതി വിരുദ്ധ നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. അഴിമതി നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. അഴിമതി വിരുദ്ധ നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. വിചാരണക്കുശേഷം കോടതിയാണ് തടവും പിഴയും ശിക്ഷവിധിക്കുന്നത്. ഭേദഗതി പ്രകാരം അഞ്ചു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിയവരുടെ പിഴ അവലോകനം ചെയ്യും. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം, അഴിമതി വിരുദ്ധ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് പിഴ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അധികാരം ലഭിക്കും.
കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിുെം. ഇത്തക്കാര്‍ക്ക് വീണ്ടും സര്‍ക്കാര്‍ ജോലി നേടാന്‍ കഴിയില്ല. കോടതി ഉത്തരവില്ലെങ്കിലും സിവില്‍ സര്‍വീസ് നിയമങ്ങള്‍ അനുസരിച്ച് ശിക്ഷ നടപടി തുടരാന്‍ ആഭ്യന്തര മന്ത്രിക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.