റിയാദ്: പൗരാണിക പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് അറബ് കലാകാരന്‍ മുഹമ്മദ് ശാംമൗത്. എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ലുലു ഹൈപ്പറാണ് വേറിട്ട സംഗീതാവിഷ്‌കാരത്തിന് അവസരം ഒരുക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിഅല്‍ ഔദ് എന്ന സംഗീത ഉപകരണത്തില്‍ മുഹമ്മദ് ശാംമൗത് വായിച്ച ഇന്ത്യന്‍ ദേശീയ ഗാനം ഇന്ത്യക്കാരില്‍ മാത്രമല്ല ഇതര രാജ്യക്കാരിലും തരംഗമായി മാറി. അറബ് സംഗീത ലോകത്ത് 3500 വര്‍ഷത്തിലേറെ പൗരാണിക ചരിത്രമാണ് പേര്‍ഷ്യന്‍ സംഗീത ഉപകരണമായ അല്‍ ഔദിനുളളത്. ഈജിപ്തില്‍ ഫറവോ കാലഘട്ടത്തില്‍ ബാര്‍ബത് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അറബികളാണ് അല്‍ ഔദ് എന്ന് നാമകരണം ചെയ്തത്. ആഗോള സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തുകൊണ്ടാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഈ മാസം 18 വരെ സൗദിയിലെ ഹൈപ്പറുകളില്‍ ഇന്ത്യന്‍ ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.