സ്‌നേഹത്തിന്റെ ഭാഷയും വിശ്വാസത്തിന്റെ കരുത്തും കറയില്ലാത്ത ഖല്‍ബും
വായന | സാജിദ എസ്എപി സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളിലുഴലുന്ന മനുജന് വെളിച്ചമുള്ള ഇത്തിരിക്കുഞ്ഞന്‍ വാക്കുമതിയാവും പ്രതീക്ഷയുടെ, സ്വഛന്ദതയുടെ ജീവല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്താന്‍. സ്‌നേഹനിധിയായ സൃഷ്ടാവിനോടുള്ള നന്ദിയും പ്രണയവും ചാലിച്ച വരികളാവുമ്പോള്‍ ഇരുളു മറയിട്ട ഉള്ളിലെ പ്രകാശധാര പൊട്ടിയൊഴുകാതെ തരമില്ല. ആത്മാനുരാഗം പ്രകാശിപ്പിക്കുന്ന വരികള്‍ ഉള്ളിലെ നന്മയും സ്‌നേവും കൂട്ടികുഴച്ച് ജീവിതത്തെ ഹര്‍ഷോന്മാദങ്ങളിലേക്ക് ആനയിക്കും. ഇങ്ങനെ നിനവിലുറങ്ങുന്ന നന്മകളെയാകെയും നനച്ചുണര്‍ത്തുന്ന നിര്‍മ്മലമായ വാക്കുകള്‍ കൊണ്ട് കവിത രചിക്കുകയാണ് നിഖില സമീര്‍. മുഖ പുസ്തകത്തിലെ കൊച്ചു കൊച്ചു വരികളിലൂടെയാണ് നിഖിലയെന്ന […]




