അല്‍ മസീഹ് ക്ലിനിക്-കെഎംസിസി മെഡിക്കല്‍ ക്യാമ്പ്
റിയാദ്: അല്‍ മസീഫ് ക്ലിനിക്കുമായി സഹകരിച്ചു റിയാദ് കെ.എം.സി.സി മുറൂജ് ഏരിയ കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഖാലിദ് പറമ്പില്‍പീടിക അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ.അമീന ഹസന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കെ.എം.സി.സി അംഗങ്ങളും […]














