Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

Riyadh Bureau

gulf, saudi

‘കൃപ’ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: കൃപ മുന്‍ ചെയര്‍മാനും സാമഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം രണ്ടാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. നേതൃ പാടവം പ്രവാസ ലോകത്തിന് ഗുണം ചെയ്യുന്ന തരത്തില്‍ മൂന്നു പതിറ്റാണ്ടു സമര്‍പ്പിച്ച നിസ്വാര്‍ത്ഥ സേവകനായിരുന്നു സത്താര്‍ കായംകുളമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ ആദ്യക്ഷത വഹിച്ചു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ സത്താര്‍ […]

English Edition

D-MAN Fest Showcases Creativity and Managerial Excellence in Riyadh

Riyadh: The Demois Business School successfully organized D-MAN Fest 2025, Saudi Arabia’s first international management festival, showcasing outstanding performances in leadership, creativity, and strategic thinking. The event, aimed at promoting managerial competence among students, featured a series of competitive activities reflecting real-world business challenges. The fest was inaugurated by corporate trainer Syed Masood Ali Naqvi,

gulf, saudi

ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. 1992ല്‍ റിയാദില്‍ എത്തിയ ഗോപിനാഥ് അല്‍ അമൗദി കമ്പനിയില്‍ കാര്‍പെന്ററായിരുന്നു. മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോള്‍. മക്കള്‍ ജഗന്നാഥ്, ആകാശ്.ന കേളിയുടെ പ്രാരംഭ ഘട്ടത്തില്‍ അംഗത്വം നേടിയ ഗോപിനാഥ്, കേളി ഓള്‍ഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവര്‍ത്തകനായിരുന്നു. ഓള്‍ഡ് സനയ്യ യൂണിറ്റ് സെക്രട്ടറി, സുലൈ ഏരിയ

gulf, saudi

‘നോടെക്’ സമാപിച്ചു; സയന്‍സ് എക്‌സ്‌പോയില്‍ അല്‍ വുറൂദ് ജേതാക്കള്‍

ജിദ്ദ: പ്രവാസലോകത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ശാസ്ത്രസാങ്കേതിക രംഗത്തെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ എക്‌സ്‌പോ സമാപിച്ചു. അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മേള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.ആര്‍.എസ്.സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി ഫസീന്‍ അഹ്മദ് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യഹ്‌യ ഖലീല്‍ നൂറാനി, അബ്ദുറഹിമാന്‍ സഖാഫി ചെംബ്രശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു. ജിദ്ദയിലെ അല്‍

gulf, saudi

ജിഎംഎഫ് സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളം രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആണ് അനുസ്മരണം സംഘടിപ്പിച്ചത്. മലാസ് ചെറിസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സത്താര്‍ കായംകുളത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. റിയാദ് സെന്റര്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മടത്തില്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം റിയാദിലെ പൊതുസമൂഹത്തിലൈ മികച്ച സംഘാടകനും ഏത് സമയത്തും ആര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നെന്ന് ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. ജാതി,

gulf, saudi

‘കോഴിക്കോടന്‍സ്’ ശിശുദിനാഘോഷം

റിയാദ്: കോഴിക്കോട് കൂട്ടായ്മ ‘കോഴിക്കോട്ന്‍സ്’ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ സര്‍ഗ വൈഭവം കണ്ടെത്താനും ആത്മവിശ്വാസം വളര്‍ത്താനും വിവിധ പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. ചിത്ര രചന, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗം ചത്ര രചനയ്ക്കു ‘സൗദി വിഷന്‍ 2030; സ്വപനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്’, ‘മാന്ത്രിക ഉദ്യാനം’ എന്നീ വിഷയങ്ങളിലായിരുന്നു മത്സരം. ജൂനിയര്‍ വിഭാഗത്തില്‍ ‘കുടുംബത്തോടൊപ്പം ഒരുദിനം’, ‘കടല്‍ക്കീഴിലെ ജീവിതം’ എന്നിവയായിരുന്നു വിഷയം. ‘സുസ്ഥിര ഭാവിക്കായി സുസ്ഥിര

gulf, saudi

കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍; ‘ലിറ്റില്‍ ക്രിസ്റ്റല്‍സ്’ ചാമ്പ്യന്മാര്‍.

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. ഗ്രാന്‍ഡ്മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച ‘കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍’ ക്വിസ് മത്സരത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടങ്ങിയത്. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തിന് ആദ്യ റൗണ്ടില്‍ 20 ചോദ്യങ്ങളും ഹയര്‍സെക്കന്ററി വിഭാഗത്തിന് 15 ചോദ്യങ്ങളുമായിരുന്നു. ഫൈനല്‍ റൗണ്ടില്‍ 12 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഹൈസ്‌കൂള്‍,

gulf, saudi

ചാച്ചാജിയുടെ ഓര്‍മ്മകളുണര്‍ത്തി ‘നെഹ്‌റു സ്‌റ്റോറി’

റിയാദ്: ചാച്ചാജിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘നെഹ്‌റു സ്‌റ്റോറി’ എന്ന പേരില്‍ ശിശുദിനം ആഘോഷിച്ചു. സമകാലിക രാഷ്ട്രീയ കാലഘട്ടത്തില്‍ സംഘപരിവാറിന്റെ ഭരണം രാഷ്ടപിതാവിനെയും ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും പോലെയുള്ള ചരിത്ര പുരുഷന്മാരെ തിരസ്‌ക്കരിക്കുന്ന സമയത്തു ചരിത്ര പുരുഷന്മാര്‍ രാജ്യത്തിനു നല്‍കിയ സംഭവനകള്‍ പുതു തലമുറയ്ക്കു പകര്‍ന്നു നല്‍കണമെന്നു ഒഐസിസി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പരിപാിെ കൗന്‍ണ്ടം റൈസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പദ്മിനി യൂ നായര്‍ ഉദ്ഘാടനം

gulf, saudi

ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

ജിദ്ദ: വൈജ്ഞാനിക സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനു രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ (knowtech) ഇന്നു ജിദ്ദയില്‍ നടക്കും. ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നോടെക് എക്‌സലന്‍സി അവാര്‍ഡ് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും കണ്‍സള്‍ട്ടന്റ് ഫിസിക്കല്‍ തെറാപ്പിസ്റ്റുമായ ഡോ. ഫയാസ് റഹ്മാന്‍ ഖാന്‍ അര്‍ഹനായി. നോടെക് വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും. ന്യൂറോ റീഹാബിലിറ്റേഷനില്‍ വിദഗ്ദ്ധനായ ഡോ. ഫയാസ് റഹ്മാന്‍

gulf, saudi

റിയാദില്‍ ‘നോടെക്’ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തിനം ഇന്ന്

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റിന്റെ ‘നോടെക്’ (knowtech) ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും വിജ്ഞാന സംഗമവും നവംബര്‍ 14 ന് റിയാദ് ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 9.00 വരെ പ്രദര്‍ശനം നീളും. വിജ്ഞാനവും സാങ്കേതിക വിദ്യയും സംഗമിക്കുന്ന വേദിയാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് സൃഷ്ടിപരമായ ആശയങ്ങളും ആധുനിക സാങ്കേതിക വിദ്യകളും പൊതുസമൂഹത്തെ പരിചയപ്പെടുത്താന്‍ സുവര്‍ണ്ണാവസരമാണ് നോടെക് ഒരുക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

gulf, saudi

മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കിമിന് റിയാദില്‍ സ്വീകരണം

റിയാദ്: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുന്‍ അംഗം ഡോ എ അബ്ദുല്‍ ഹക്കിമിന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം. നവംബര്‍ 14 വെള്ളി വൈകീട്ട് 3ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൃപ മുന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദില്‍ എത്തിയത്. കായംകുളം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ ഇസ്ഹാഖ് ലവ്‌ഷോര്‍, ഷൈജു നമ്പലശേരി, ഷിബു ഉസ്മാന്‍, കബീര്‍ മജീദ്, ഷബീര്‍ വരിക്കപ്പള്ളി, പി കെ ഷാജി, കെ

gulf, saudi

മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

മക്ക: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അനുഭവപ്പെട്ട കനത്ത പേമാരിയില്‍ റോഡു ഗതാഗതം താറുമാറായി. ഗ്രാന്‍ഡ് മോസ്‌കിന് ചുറ്റുമുള്ള പ്രദേശം ഉള്‍പ്പെടുന്ന മധ്യ മക്കയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. മക്കയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായി പെയ്ത പേമാരിയില്‍ മക്കയിലെ നിരവധി റോഡുകള്‍ വെളളത്തിനടിയിലായി. ഇവിടങ്ങളില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോയി. ദക്ഷിണ മക്കയിലെ ദിഫാഖ് ജില്ലയിലാണ് പൊടിക്കാറ്റും പേമാരിയും ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. തുടര്‍ച്ചയായ പേമാരിയും

gulf, saudi

സബീന എം സാലിയുടെ ‘ലയാലി’ പ്രകാശനം

ഷാര്‍ജ: സബീന എം സാലിയുടെ കഥാസമാഹാരം ‘ലയാലി’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായ പി കെ പോക്കര്‍ പ്രകാശനം നിനവ്വഹിച്ചു. ഷെറിന്‍ നസീറിന് പുസ്തകം ഏറ്റുവാങ്ങി. കഥയെഴുത്തിന്റെ സൂക്ഷ്മതയും കയ്യൊതുക്കവും കണക്കിലെടുക്കുമ്പോള്‍ ലയാലി എന്ന ഒറ്റ കഥ കൊണ്ട് മാത്രം കഥാലോകത്ത് എക്കാലത്തും നിലയുറപ്പിച്ച് നില്‍ക്കാന്‍ സബീനയ്ക്ക് കഴിയുമെന്നു പികെ പോക്കര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ അജിത് കണ്ടല്ലൂര്‍ പുസ്തകപരിചയം നടത്തി. ചിന്ത പബ്ലിക്കേഷന്‍

gulf, saudi

ഹായിലില്‍ ‘എഫ്-9 ഫിറ്റ്‌നസ്സ്’ ഉദ്ഘാടനം ചെയ്തു

ഹായില്‍: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്ത ‘എഫ്-9 ഫിറ്റ്‌നസ്സ്’ ഉദ്ഘാടനം ചെയ്തു. ഹായില്‍ ബുല്‍ജ് അല്‍ ഹായിലിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായിയും പൗരപ്രമുഖനുമായ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സിറ്റി ഫ്‌ളവര്‍ അസിസ്റ്റന്റ് എച് ആര്‍ മാനേജര്‍ സാലെ അബ്ദുള്ള, സിറ്റി ഫ്‌ളവര്‍ സൂപ്പര്‍വൈസന ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍

Scroll to Top