മൈതാനിയില്‍ മലപ്പുറം നിറഞ്ഞാടി; പ്രതിരോധിക്കാനാകാതെ ആലപ്പുഴ
റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ ജില്ലാ മത്സരങ്ങളില്‍ ആലപ്പുഴയെ തകര്‍ത്ത് മലപ്പുറം സെമിയില്‍. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മലപ്പുറം മൈതാനിയില്‍ നിറഞ്ഞാടിയത്. കളി അവസാനിച്ചതോടെ ആവേശഭരിതരായ കാണികള്‍ ആഹഌദ നൃത്തവുമായി കളത്തിലിറങ്ങിയ കാഴ്ചയും അവസ്മരണീയമായി. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ കോഴിക്കോട്, പാലക്കാട് മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇരു ടീമുകളും സെമിയിലേക്ക് മുന്നേറി. സെമിയിലേക്കെത്താന്‍ ഇരു ടീമുകള്‍ക്കും സമനില മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ മത്സരത്തിലെ അതേ ഗോളടി […]














