ജനാധിപത്യം സുതാര്യവും നീതിയുക്തവുമാകണം: ദമ്മാം ഒഐസിസി
ദമ്മാം: ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാതന്ത്ര്യ ദിനം വിളംബരം ചെയ്യുന്ന കുട്ടികളുടെ കലാപരിപാടികകള്‍, ക്വിസ്സ് മത്സരം, ഗാനമേള എന്നിവ അരങ്ങേറി. ജില്ലാ പ്രസിഡന്റ് ശ്യാംപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസകാരിക സമ്മേളനം ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ആക്ടിംഗ് പ്രസിഡന്റ് വില്‍സണ്‍ തടത്തില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചു നില്‍ക്കുന്ന സുദിനം പ്രചോദനമാകണമെന്നു […]













