ഹിന്ദു ധര്‍മ്മത്തിനെതിരെ ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നു
റിയാദ്: മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളി. ഇന്ത്യയുടെ പാരമ്പര്യം മതനിരപേക്ഷതയാണ്. ജനാധിപത്യവും നിയമ വാഴ്ചയും നിലനില്‍ക്കണം. ഇതാണ് ഇന്ത്യയുടെ ശില്പികള്‍ ആഗ്രഹിച്ചത്. അതാണ് ഭരണ ഘടന വിളംബരം ചെയ്യുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തിലായിരുന്നു ചര്‍ച്ച. പരിപാടി […]














