Sauditimesonline

watches

അവസാന ആശ്രയവും അടഞ്ഞു; ബഹ്‌റൈന്‍ വഴി സൗദി യാത്രക്കു വിലക്ക്

റിയാദ്: ബഹ്‌റൈന്‍ വഴി സൗദിയിലേക്കുളള യാത്രക്കും വിലക്ക് ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ കൂടുതല്‍ ദുരിതത്തില്‍. ബഹ്‌റൈനില്‍ താമസാനുമതി രേഖയുളള വിദേശികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്കാണ് ബഹ്‌റൈന്‍ വിലക്കേര്‍പ്പെടുത്തിയത്. മെയ് 21 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

നൂറുകണക്കിന് മലയാളികളും അവരുടെ കുടുംബാംഗങ്ങളും സൗദിയിലേക്ക് മടങ്ങാന്‍ ബഹ്‌റൈന്‍ വഴി വിസ നേടിയിരുന്നു. ഇവര്‍ക്ക് കനത്ത തിരിച്ചടിയാണ് ബഹ്‌റൈന്റെ പ്രഖ്യാപനം. സൗദിയിലേക്ക് ക്വാറന്റൈന്‍ പാക്കേജ് നടത്തുന്ന ഏജന്‍സികള്‍ക്ക് പണം നല്‍കി കാത്തിരിക്കുന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്.

ഇന്ത്യ-സൗദി എയര്‍ ബബിള്‍ കരാറിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കൊവിഡ് മുക്തി നേടി പ്രതിരോധ ശേഷി കൈവരിച്ചവരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും എയര്‍ ബബിള്‍ കരാര്‍ വഴി നേരിട്ട് യാത്ര ഒരുക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top