Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

എ ബി സി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാല്‍പ്പന്തുത്സവത്തിന് ഫെബ്രു. 22ന് തിരിതെളിയും

റിയാദ്: എ ബി സി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സി സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് സീസണ്‍-2 നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫിക്‌സര്‍, ട്രോഫി എന്നിവ പ്രകാശനം ചെയ്തു. ടൈറ്റില്‍ സ്‌പോണ്‍സറായ എ ബി സി കാര്‍ഗോ ഡയറക്ടര്‍ സലിം പുതിയോട്ടില്‍, ടൂര്‍ണമെന്റ് പാര്‍ട്ണര്‍ അറബ് ഡ്രീംസ് കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് എം ഡി അമീര്‍ എടത്തനാട്ടുകര, നജീബ്, സാദിഖ് എന്നിവര്‍ ചേര്‍ന്ന് ഫിക്‌സര്‍ പ്രകാശനം ചെയ്തു.

പരിപാടി റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിന് റിഫക്ക് സ്വന്തമായി ഗ്രൗഡ് കണ്ടെത്തണം. അതിന് ഏവരുടെയും സഹായ സഹകരണം ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. ബഷീര്‍ ഈങ്ങാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. 47 സ്‌പൈസസ് റസ്‌റ്റോറന്റില്‍ വര്‍ണാഭമായ പരിപാടിളോടെ നടന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹതരായിരുന്നു.

ടീമുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ ടെക്‌നിക്കല്‍ മാനേജര്‍ ബഷീര്‍ കാരന്തൂര്‍ വിവരിച്ചു. ക്ലബ്ബിന്റെ പുതിയ ജഴ്‌സി പ്രകാശനം കാന്‍ഡില്‍ നൈറ്റ് ഇലക്ട്രിക്കല്‍ ട്രാഡിംഗ് മാനേജിങ് പാര്‍ട്ണര്‍ ഷിയാസ് എറണാകുളം നിര്‍വഹിച്ചു

റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ കപ്പ് സീസണ്‍ 2 ഉദ്ഘാടന മത്സരം ഫെബ്രുവരി 22 രാത്രി 10ന് സുലൈ മുത്തവ പാര്‍ക്ക് ഗ്രൗണ്ടില്‍ അരങ്ങേറും. തുടര്‍ന്നുളള മത്സരങ്ങള്‍ ഫെബ്രുവരി 23, 27 തീയതികളില്‍ നടക്കും. ഫൈനല്‍ മത്സരം മാര്‍ച്ച് 1ന് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. റിയാദിലെ പ്രാദേശിക ക്ലബ്ബു കളിക്കാര്‍ക്ക് പുറമെ കേരളത്തിലെ വിവിധ ക്ലബ്ബുകളില്‍ നിന്നുള്ള പ്രമുഖ കളിക്കാരും ടീമുകളില്‍ അണിനിരക്കും.

സൗദി റഫറി അലി അല്‍ ഖഹ്ത്താനി, സലിം ഫ്രണ്ടി പേ, ശരീഫ് കാളികാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇല്‍യാസ് തിരൂര്‍ സ്വാഗതവും അന്‍സാര്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top