Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

പ്രവാചകനിന്ദ മതേതര ഇന്ത്യക്ക് അപമാനം: ഹമീദലി ശിഹാബ് തങ്ങള്‍

റിയാദ്: പ്രവാചക നിന്ദ ഇന്ത്യക്കാകെ അപമാനമാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ഇന്ത്യന്‍ ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ധാര്‍മികമൂല്യങ്ങള്‍ മനുഷ്യന്റെ ജീവിത വിശുദ്ധി വര്‍ദ്ധിപ്പിക്കും. അവയുടെ വീണ്ടെടുപ്പിനായി ഒരേ മനസ്സോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് താങ്കള്‍ക്കും പ്രഭാഷകന്‍ പി പി […]

Damam, gulf, Jeddah, Riyad

കൊട്ടാരക്കര അസോസിയേഷന് പുതിയ നേതൃത്വം

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും അരങ്ങേറി. സുലൈമാനിയ ന്യൂ മലാസ് ഹോട്ടലില്‍ നടന്ന പരിപാടി ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ദയ ആന്‍ പ്രഡിന്‍ അമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി ബിനു ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സജീവ് മത്തായി വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു കുട്ടി, മണികണ്ഠന്‍, റെനി ബാബു, റോയ്

Damam, gulf, Jeddah, Riyad

ഗാര്‍ഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളില്‍ നിയമിക്കരുത്

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഹൗസ് ഡ്രൈവര്‍, സര്‍വന്റ്, വീട് കാവല്‍ക്കാരന്‍ തുടങ്ങി നിരവധി തസ്തികകളാണ് ഗാര്‍ഹിക തൊഴിലായി പരിഗണിക്കുന്നത്. ഒരു തൊഴിലുടമക്ക് നാല് ഗാര്‍ഹിക തൊഴിലാളികള്‍ വരെ ലെവിയില്‍ ഇളവ് ലഭിക്കും. വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് മാസം 800 റിയാല്‍ തൊഴിലുടമ ലെവി അടക്കണം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളില്‍

Damam, gulf, Jeddah, Riyad

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സൗദി അറേബ്യ

റിയാദ്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം. പകര്‍ച്ച വ്യാധി നിയന്ത്രണ വിധേയമായ സാഹചര്യവും ആരോഗ്യ മേഖലയിലെ വിദഗ്ദരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് നടപടി. രാജ്യത്ത് നടപ്പിലാക്കിയ വാക്‌സിന്‍ കാമ്പയിന്‍ സമൂഹത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു. പൊതുയിടങ്ങള്‍, അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ എന്നിവിടങ്ങളില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണം. പൊതുഗതാഗതം, ഷോപിംഗ് മാള്‍, വിമാനത്താവളം

Damam, gulf, Jeddah, Riyad

സോഷ്യല്‍ മീഡിയാ പരസ്യം; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

നസ്‌റുദ്ദീന്‍ വി ജെആഗോള തലത്തില്‍ പരസ്യ വ്യവസായത്തില്‍ 710 ബില്യണ്‍ ഡോളറിറന്റെ വരുമാനമാണ് മാധ്യമ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയത്. ഡിജിറ്റല്‍ അഡ്‌വെര്‍ടൈസിംഗ് 31 ശതമാനം വര്‍ധിച്ചതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. മീഡിയ, എന്റര്‍ടൈന്‍മെന്റ്, അഡ്‌വെര്‍ടൈസ്‌മെന്റ് വ്യവസായത്തില്‍ സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ മേഖലയില്‍ രാജ്യത്തെ യുവാക്കര്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡിജിറ്റല്‍ മീഡിയാ രംഗം വലിയ

Damam, gulf, Jeddah, Riyad

മലയാളി ഹജ് സംഘത്തെ സ്വീകരിക്കാന്‍ ഒരുങ്ങി മക്ക കെഎംസിസി

മക്ക: മലയാളി ഹജ് സംഘം ജൂണ്‍ 13ന് മക്കയില്‍ എത്തിച്ചേരും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മക്ക കെ എം സി സി ഹജ് സെല്‍. കേന്ദ്ര ഹജ് കമ്മിറ്റി വഴി ഇന്ത്യയില്‍ നിന്നെത്തുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ നിന്ന് നേരത്തെ മദീനയില്‍ എത്തിയിരുന്നു. 377 പേര്‍ അടങ്ങുന്ന സഘമാണ് മദീനയില്‍ നിന്ന് മക്കയില്‍ എത്തുന്നത്. മദീനയിലേ ചരിത്ര സ്തലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഹാജിമാര്‍ ജൂണ്‍ 13ന് രാവിലേ 7ന് മദീനയില്‍നിന്ന് എട്ട് ബസ്സുകളിലായി പുറപ്പെടും.

Damam, gulf, Jeddah, Riyad

കാല്‍പ്പന്ത് തന്ത്രം പഠിക്കാന്‍ സഹല്‍ ലണ്ടനിലേക്ക്; ആദരവൊരുക്കി ഡിഫ

ദമാം: ലണ്ടനില്‍ നടക്കുന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി സഹല്‍ ഹുസൈനെ ആദരിച്ചു. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പ് മത്സര വേദിയിലാണ് സഹലിന് ആദരിച്ചത്. ഇറാം ഗ്രൂപ്പ് സി ഇ ഒ അബ്ദുറസാക് പാലക്കാട് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു. സ്‌പോര്‍ട്ടിംഗ് ഖാലിദിയയുടെ കളിക്കാരനായ സഹല്‍ ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്

Damam, gulf, Jeddah, Riyad

മലയാളികളുടെ സഹായ ഹസ്തം; മധുരൈ സ്വദേശി നാടണഞ്ഞു

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞ തമിഴ്‌നാട് മധുരൈ സ്വദേശിയെ മലയാളകളുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടക്കി അയച്ചു. മേലൂര്‍ മലപതി പപ്പാകുടിപ്പതി മൂര്‍ത്തി ജയരാജ(40)നെ ആണ് പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്. റിയാദിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂര്‍ത്തിയെ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ദുരിതം തുടങ്ങിയത്. പ്രവാസി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തകര്‍ മൂര്‍ത്തകര്‍ മൂര്‍ത്തിക്ക് ഫൈനല്‍ എക്‌സിറ്റ് നേടിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി,

Damam, gulf, Jeddah, Riyad

സാധാരണക്കാരെ സര്‍ക്കാര്‍ വേട്ടയാടുന്നു: ഒഐസിസി മലപ്പുറം

റിയാദ്: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. എസ് ജോയിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ജനാതിപത്യ രീതിയില്‍ പ്രതിഷേധിച്ച മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ജനാതിപത്യ വിശ്വാസികള്‍ രംഗത്ത് വരണമെന്ന് ഓ.ഐ.സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പൗരന്റെ മൗലികാവകാശങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഹനിക്കപ്പെടുകയാണ്. സാധാരണ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഭരണകൂവെും ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്നണി കണ്‍വീനറും

Damam, gulf, Jeddah, Riyad

സീതി സാഹിബ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സിപി മുസ്തഫക്ക് സമ്മാനിച്ചു

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയ്ക്ക് സീതിസാഹിബ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പുരസ്‌കാരംപാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആണ് സമ്മാനിച്ചത്. എക്‌സിറ്റ് 18ലെ സലാഹിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന സര്‍ഗം-2022 കുടുംബ സംഗമത്തിലാണ് അവാര്‍ഡ് നല്‍കിയത്. ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് അലി പാലപ്പിള്ളി അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹ്യ, ജീവകാരുണ്യ സേവനരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്

Damam, gulf, Jeddah, Riyad

മലയാളി കുരുന്നിന്റെ പ്രകടനം; മുട്ടുകളില്‍ വളയം കറക്കി എയ്തന്‍ ഋതു ഗിന്നസിലേക്ക്

റിയാദ്: കാല്‍ മുട്ടുകളില്‍ വളയം കറക്കി മലയാളി ബാലികയുടെ പ്രകടനം ഗിന്നസിലേക്ക്. 30 സെക്കന്റില്‍ നൂറ്റിപ്പതിനഞ്ചിലധികം ഹുല ഹുപ് കറക്കിയാണ് റിയാദില്‍ പ്രവാസിയായ എയ്തന്‍ ഋതു (6) മികച്ച പ്രകടനം കാഴ്ചവെച്ചത്. നിലവില്‍ 99 ആണ് റെക്കോഡ്. ഇത് ഭേദിച്ച സാഹചര്യത്തില്‍ ഗിന്നസില്‍ ഇടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഹുല ഹൂപ് കറക്കി നൃത്തച്ചുവടുവെക്കുന്നതിലും എയ്തന്‍ ഋതു പ്രതിഭ തെളിയിച്ചിട്ടുണ്ട് എയ്തന്‍ ഋതു. മിഡില്‍ ഈസ്റ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കൊവിഡ് കാലത്തെ

Damam, gulf, Jeddah, Riyad

സംഗീതം പെയ്തിറങ്ങിയ ഇശല്‍ അറേബ്യ

റിയാദ്: മലയാളി കൂട്ടായ്മ അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇശല്‍ അറേബ്യ എന്ന പേരില്‍ സംഗീത നിശയും അരങ്ങേറി. മാപ്പിളപ്പാട്ടും പഴയ സിനിമാ ഗാനങ്ങളും ആസ്വാദകര്‍ക്ക് നവ്യാനുഭവം സമ്മാനിച്ച സംഗീത വിരുന്നിന് സിനിമാ, പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കി. റിയാദ് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരെ ആദരിച്ചു.

Damam, gulf, Jeddah, Riyad

ദമാമില്‍ നാട്ടുകൂട്ടം ‘പൊന്‍പുലരി’ ജൂണ്‍ 9ന്

ദമാം: തൃശൂര്‍ കൂട്ടായ്മ നാട്ടുകൂട്ടം കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. ‘പൊന്‍പുലരി’എന്ന പേരില്‍ ജൂണ്‍ 9 വെള്ളി വൈകീട്ട് 4മുതല്‍ അല്‍കോബാര്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി. കലാ സംസ്‌കാരിക ജീവ കാരുണ്യ മാധ്യമ മേഖലകളില്‍ വ്യകതി മുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്വന്റി ഫോര്‍ ന്യൂസ് ദമ്മാം ബ്യുറോയ്ക്കാണ് മാധ്യമ പുരസ്‌കാരം. കൊവിഡ് കാലത്ത് മികച്ച ആതുരസേവനം നടത്തിയ ബദര്‍ അല്‍ റബി, സഫാ മെഡിക്കല്‍,

Damam, gulf, Jeddah, Riyad

സ്വദേശിവത്ക്കരണം കൂടുതല്‍ കിഴക്കന്‍ പ്രവിശ്യയില്‍

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ഏറ്റവും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇവിടെ 27.7 ശതമാനമാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം. രണ്ടാം സ്ഥാനം റിയാദ് പ്രവിശ്യയിലും മൂന്നാം പടിഞ്ഞാറന്‍ പ്രവിശ്യക്കുമാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.71 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ 19.18 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 64.1 ശതമാനം പുരുഷന്മാരും 35.9 ശതമാനം വനിതകളുമാണ്. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് റിയാദിലാണ്.

Scroll to Top