Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍
Damam, gulf, Jeddah, Riyad

നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല; മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍

റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍. ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പിന്‍വലിച്ചു. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് എയര്‍ലൈന്‍ കമ്പനികള്‍ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. ഫെ്രബു 14ന് ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇന്നലെ വരെ ടിക്കറ്റ് എടുത്തവരോട് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യ […]

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ അഞ്ചാം ഘട്ടം; പാഠപുസ്തകം പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട ഒരുക്കങ്ങള്‍ക്ക് തുടക്കം. ഇതിന്റെ ഭാഗമായി ലേണ്‍ ദി ഖുര്‍ആന്‍ പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് ഡോ. അലി ബിന്‍ നാസര്‍ അല്‍ ശല്‍ആന്‍ പ്രകാശനം നിര്‍വഹിച്ചു. അറഫാത്ത് കോട്ടയം ഏറ്റുവാങ്ങി. ഗൈഡന്‍സ് സെന്റര്‍ ഉപമേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസര്‍ അല്‍ഖത്താഫും

Damam, gulf, Jeddah, Riyad

നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് കേന്ദ്രം; വേണമെന്ന് എയര്‍ലൈന്‍സ്

റിയാദ്: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചെങ്കിലും എയര്‍ലൈന്‍സുകള്‍ അംഗീകരിക്കുന്നില്ലെന്ന് പരാതി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ഇല്ലെന്നാണ് എയര്‍ലൈന്‍സുകള്‍ പറയുന്നത്. ഫെബ്രുവരി 14 മുതല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. 82 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണെന്ന് ട്രാവല്‍

Damam, gulf, Jeddah, Riyad

സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കും

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ദേശീയ വിമാന കമ്പനി സൗദിയ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണണെന്നും സൗദിയ വ്യക്തമാക്കി. കഴിഞ്ഞ ദവസം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് യാത്രാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സൗദി എയര്‍ലൈന്‍സിന്റെ നിര്‍ദേശം. സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന മറ്റു വിമാന കമ്പനികളും വരും ദിവസങ്ങളില്‍ ഇതു

Damam, gulf, Jeddah, Riyad

പുളളിപ്പുലിക്കൊപ്പം അമേരിക്കയിലെ സൗദി അംബാസഡര്‍ റീമാ രാജകുമാരി

റിയാദ്: വീട്ടില്‍ വളര്‍ത്തുന്ന അറേബ്യന്‍ കടുവക്കൊപ്പം അമേരിക്കയിലെ സൗദി അംബാസഡര്‍ റീമാ ബിന്ത് ബന്ദര്‍ രാജകുമാരി. കടുവ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം പുറത്തു വിട്ടത്. ഫെബ്രുവരി 10 അറേബ്യന്‍ കടുവ ദിനമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. റീമാ രാജകുമാരിയുടെ നേതൃത്വത്തില്‍ വന്യജീവികളെ സംരക്ഷിക്കാന്‍ രൂപം നല്‍കിയ കാറ്റ്‌മോസ്ഫിയര്‍ കൂട്ടായ്മയും അല്‍ ഉല റോയല്‍ കമ്മീഷനുമായും ധാരണാ പത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറേബ്യന്‍ കടുവക്കൊപ്പമുളള ചിത്രം രാജകുമാരി പുറത്തുവിട്ടത്. അതിനിടെ അല്‍ ഉല എലഫന്റ്

Damam, gulf, Jeddah, Riyad

സൗദിയില്‍ മൂടല്‍ മഞ്ഞ്; ജാഗ്രത വേണം

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെിന്റെ വടക്കന്‍ പ്രദേശമായ അറാര്‍, റഫ്അ, തുറൈഫ്, തലസ്ഥാനമായ റിയാദിന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ശീതകാറ്റും മൂടല്‍ മഞ്ഞും അനുഭവപ്പെടുക. അന്തരീക്ഷ താപം 6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. റിയാദില്‍ 12 സെല്‍ഷ്യസായിരിക്കും താപനില. മൂടല്‍ മഞ്ഞ് പലപ്രദേശങ്ങളിലും വാഹന യാത്ര ദുഷ്‌കരമാക്കും. അതുകൊണ്ടുതന്നെ അടുത്ത 48 മണിക്കൂര്‍

Damam, gulf, Jeddah, Riyad

ജനാധിപത്യത്തിനു മേല്‍ ഫാസിസം കടന്നുകയറുന്നു

റിയാദ്: മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയുളള കടന്നുകയറ്റും ജനാധിപത്യത്തിനു മേല്‍ ഫാസിസം കടന്നുകയറുന്നതിന്റെ സൂചനയാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്. മീഡിയാ ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയിലെ സുപ്രധാന ഘടകമണ് മാധ്യമങ്ങള്‍. എന്നാല്‍ സേഛ്വാദിപത്യ ഭരണകൂടത്തിന് കീഴിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന അനുഭവം ഇന്ത്യന്‍ പൈതൃകത്തെ തര്‍ക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുമുളളതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

വിമാനത്താവളങ്ങളുടെ പരിവര്‍ത്തന പദ്ധതി പൂര്‍ത്തിയായി

റിയാദ്: സൗദിയിലെ 25 വിമാനത്താവളങ്ങളുടെ പരിവര്‍ത്തന പദ്ധതി പൂര്‍ത്തിയായതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. റിയാദില്‍ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗതാഗത-ലോജിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമയായാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താളവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, നിയമ വ്യവസ്ഥകള്‍ എന്നിവ വേര്‍ത്തിരിക്കണമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റ ഭാഗമായാണ് വിമാനത്താവളങ്ങളുടെ ഓപ്പറേഷന്‍സ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്.ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴിലുളള മതാറാത്ത് കമ്പനിയാണ് പദ്ധതി

Damam, gulf, Jeddah, Riyad

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല

റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. 82 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ആനുകൂല്യം. പട്ടികയില്‍ സൗദി അറേബ്യയും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു ഇന്ത്യയിലേക്കു വരുന്നവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതായി

Damam, gulf, Jeddah, Riyad

ബെസ്റ്റ് വേ ആറാം വാര്‍ഷികം: ഫെബ്രുവരി 10ന് നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ അരങ്ങേറും

റിയാദ്: സൗദിയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ബെസ്റ്റ് വേ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ആറാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 10 വ്യാഴം റിയാദ് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് സാംസ്‌കാരിക സമ്മേളനം നടക്കും. ഫാദര്‍. ഡേവിസ് ചിറമേല്‍, നാസര്‍ മാനു, വിനോദ് കോവൂര്‍, കെ സി കമ്മുക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മെഡിക്കല്‍ ക്യാമ്പ്, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന എന്നിവയും അരങ്ങേറും. 2016 ല്‍ രൂപീകരിച്ച സംഘടനക്ക് സൗദി അറേബ്യയില്‍ 14 യൂണിറ്റുകളും നാഷണല്‍ കമ്മറ്റിയും നിലവിലുണ്ട്. ഡ്രൈവര്‍മാരുടെ

Damam, gulf, Jeddah, Riyad

അംഗത്വ ക്യാമ്പയിന്‍ സജീവമാക്കി റിയാദ് കെഎംസിസി

റിയാദ്: സൗദിയില്‍ ദേശീയ തലത്തില്‍ നടന്നുവരുന്ന കെ.എം.സി.സി അംഗത്വ ക്യാമ്പയിന്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സമിതി നിയോഗിച്ച റിയാദ് കെ.എം.സി.സി തെരഞ്ഞെടുപ്പ് സമിതി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മെയ് 15 മുതല്‍ ജൂലൈ 30 വരെ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വരും. മൂന്ന് വര്‍ഷമാണ് കാലാവധി. ഓണ്‍ലൈന്‍ വഴിയും മെമ്പര്‍ഷിപ്പ് എടുക്കാന്‍ അവസരം ഉണ്ട്. www.mykmcc.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മണ്ഡലം കമ്മിറ്റികള്‍ അപേക്ഷ

Damam, gulf, Jeddah, Riyad

ബെനാമി പൊതുമാപ്പ് അവസാനിക്കാന്‍ ഒരാഴ്ച മാത്രം

റിയാദ്: സൗദിയിലെ ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഒരാഴ്ച. ഫെബ്രുവരി 16ന് മുമ്പ് പദവി ശരിയാക്കണമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ബെനാമി സംരലംഭകര്‍ എത്രയും വേഗം പദവി ശരിയാക്കണമെന്ന് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. പദവി ശരിയാക്കാത്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി ഉണ്ടാകും. അടുത്ത ആഴ്ച മുതല്‍ ബെനാമി സംരംഭകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കും. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah, Riyad

കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

റിയാദ്: സൗദിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നു. പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 24 മണിക്കൂറിനിടെ 3162 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 4088 പേര്‍ രോഗമുക്തി നേടി. 3 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുകയാണ്. 32,000 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 7.19 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6.78 ലക്ഷം രോഗ

Damam, gulf, Jeddah, Riyad

രണ്ട് ദിവസം മുമ്പ് ദമ്മാമിലെത്തിയ മലയാളി മരിച്ചു

ദമ്മാം: രണ്ടു ദിവസം മുമ്പ് തൊഴില്‍ തേടിയെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ കബീര്‍ (36)ആണ് മരിച്ചത്. പുതിയ വിസയിലാണ് കബീര്‍ ദമ്മാമില്‍ എത്തിയത്. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന കബീര്‍ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 7 ന് പുതിയ വിസയില്‍ എത്തുകയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ് ഷാമിലാ ബീവിയാണ് ഭാര്യ.

Scroll to Top