Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

ഇന്ത്യ വിമാന വിലക്ക് ജനുവരി 31 വരെ നീട്ടി; സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

ഇന്ത്യ വിമാന വിലക്ക് ജനുവരി 31 വരെ നീട്ടിയത് പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ നേരിട്ട് വാമാന സര്‍വീസ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക യാത്ര ചെയ്യാനും തിരിച്ചും നിരവധി പ്രവാസികളാണ് മാസങ്ങളായി കാത്തിരിക്കുന്നത്. ഡിസംബര്‍ 15ന് വിമാന യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനിച്ചത്. സൗദി അറേബ്യ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളുമായി […]

Damam, gulf, Jeddah, Riyad

ഇടതുസര്‍ക്കാരിന്റെ മൗനം അപകടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും കലാപ ആഹ്വാനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാതെ മൗനം അവലമ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കാണ് നാടിനെ നയിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തക സംഗമം. പരിപാിെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പികെ മന്‍സൂര്‍ എടക്കാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബ്ലോക്ക് തലത്തില്‍ നടത്തിയ

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ‘ഹ്യൂജ് ആനിവേഴ്‌സറി ഡീല്‍സ്’ പ്രമോഷന്‍

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഹ്യൂജ് ആനിവേഴ്‌സറി ഡീല്‍സ്’ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. 14-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച വിലക്കിഴിവ് ഡിസംബര്‍ 14 വരെ നീളും. റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു. പലചരക്ക് സാധനങ്ങള്‍, മത്സ്യം, മാസം, പഴം, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്‌സ്, പ്രൊസസ്ഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ശീതകാല ഉത്പ്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വര്‍ഷാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു

റിയാദ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ലുലുവിന്റെ സൗദി അറേബ്യയില്‍ വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 12 മുതല്‍ 18 വരെ സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ ഓഫറുകള്‍ ലഭ്യമാകും. 10, 15, 20 റിയാല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് വര്‍ഷാവസാന ഓഫറിന്റെ പ്രത്യേകത പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളില്‍ മികച്ച വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. അരി, എണ്ണ,

Damam, gulf, Jeddah, Riyad

‘തറവാട്’ ജെപി സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ ജെപി സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ജയപ്രകാശ് കണ്ണൂര്‍ കൊവിഡ് ബാധിച്ച് റിയാദിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം 2022 ജനുവരി 20, 21 തീയതികളില്‍ എക്‌സിറ്റ് 17ലുള്ള ഐബിസി കോര്‍ട്ടില്‍ ദേശീയ ടൂര്‍ണമെന്റ് നടത്തുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റ് ലോഗോ, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും നടന്നു. വാര്‍0ബ്ലാ സമ്മേളനത്തില്‍ ടൂര്‍ണമെന്റ ഡയറക്ടര്‍ ജോസഫ് കൈലേത്ത്, കാരണവര്‍ ബിനു എം ശങ്കരന്‍, കാര്യദര്‍ശി ത്യാഗരാജന്‍, കലാകായികദര്‍ശി

Damam, gulf, Jeddah, Riyad

ആഫ്രിക്കയില്‍ നിന്നെത്തുന്ന സൗദി പൗരന്‍മാര്‍ക്ക് 5 ദിവസം ഹോം ക്വാറന്റൈന്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 72 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 29 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്ന സ്വദേശി പൗരന്‍മാര്‍ക്ക് 5 ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സ്വദേശികള്‍ അഞ്ചാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ.

Damam, gulf, Jeddah, Riyad

പരിഷ്‌കരിച്ച നിതാഖാത്ത്; മൂന്ന് വര്‍ഷത്തിനകം കൂടുതല്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഇതു പ്രകാരം സ്വകാര്യ മേഖലയില്‍ മൂന്ന് വര്‍ഷത്തിനകം സ്വദേശിവത്ക്കരണം 35 മുതല്‍ 45 ശതമാനപം വരെ ഉയര്‍ത്തണം. മാനവ ശേഷി, സാമഹൂിക വികസനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. എല്ലാ വിഭാഗം സംരംഭങ്ങള്‍ക്കും നിയമം ബാധകമാണ്. നിശ്ചിശത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥ,ാപനങ്ങള്‍ നിതാഖാത്ത് പ്രകാരം താഴ്ന്ന വിഭാഗങ്ങളായി മാറും. ചുവപ്പ്, ഇളംപച്ച, ഇടത്തരം പച്ച, കടുംപച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളാണ് നിതാഖാത്തില്‍ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്. രാജ്യത്തെ

Damam, gulf, Jeddah, Riyad

സൗദിയിലെ മാറ്റം സന്തോഷം പകരുന്നത്: സല്‍മാന്‍ ഖാന്‍

റിയാദ്: ബോളിവുഡ് താരം സല്‍മാന്‍ ഖാനും സംഘത്തിനും റിയാദില്‍ ഊഷ്മള വരവേല്‍പ്പ്. റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഭാഗമായി ഡിസംബര്‍ 10ന് അരങ്ങേറുന്ന ദ-ബാംഗ് സ്‌റ്റേ് ഷോയില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ റിയാദിലെത്തിയത്. റിയാദ് ബോളിവാര്‍ഡ് ഇന്റര്‍നാഷണല്‍ അരീനയില്‍ വൈകീട്ട് 7.30ന് പരിപാടി ആരംഭിക്കും. സൗദി അറേബ്യ കൈവരിച്ച നേട്ടം ഓരോരുത്തരുടെയും മുഖങ്ങളില്‍ ദൃശ്യമാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ വലിയ മാറ്റത്തിന് നേതൃത്വം നല്‍കുന്ന കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനോടും ഭരണ നേതൃത്വത്തിനോടും

Damam, gulf, Jeddah, Riyad

സല്‍മാന്‍ ഖാന് റിയാദില്‍ ഊഷ്മള സ്വീകരണം

റിയാദ്: സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റിയാദില്‍ എത്തി. ഇന്നലെ രാത്രി റിയാദിലെത്തിയ സല്‍മാന്‍ ഖാനും സംഘത്തിനും എന്റര്‍ടൈന്‍മെന്റ് അഡൈ്വസര്‍ നൗഷിന്‍ വസീമിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഡിസംബര്‍ 10ന് റിയാദ് ബോളിവാര്‍ഡ് ഇന്റര്‍നാഷണല്‍ അരീനയില്‍ നടക്കുന്ന ദ-ബാംഗ് ഷോയില്‍ നടനും സംവിധായകനുമായ സുനില്‍ ഗ്രോവര്‍, പ്രഭുദേവ, ആയുഷ് ശര്‍മ്മ, കമാല്‍ ഖാന്‍, മനീഷ് പവല്‍ തുടങ്ങിയവരും അണിചേരും. പരിപാടി ആസ്വദിക്കാന്‍ സ്വദേശികള്‍ക്കു പുറമെ

Damam, gulf, Jeddah, Riyad

സൗദിയില്‍ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹം ഡിസംബര്‍ 8ന് ബേപ്പൂരില്‍ ഖബറടക്കും

റിയാദ്: സൗദിയിലെ ബിശയില്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറിനും കുടുംബത്തിനും റിയാദിലെ പ്രവാസി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ജാബിറിന്റെ ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി (12), സഹ (7), ലൈബ (5) എന്നിവരുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് ഷുമൈസി ആശുപത്രിയില്‍ എംബാം ചെയ്തു. അവിടെ നിന്ന് ഡിസംബര്‍ 6ന് രാത്രി റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഡിസംബര്‍ 7ന് രാവിലെ 10.10ന് എമിറേറ്റ്‌സ് ഇകെ

Damam, gulf, Jeddah, Riyad

യുഎഇയില്‍ വെളളി, ശനി, ഞായര്‍ വാരാന്ത്യ അവധി പ്രഖ്യാപിച്ചു

റിയാദ്: യുഎഇയില്‍ ആഴ്ചയില്‍ രണ്ടര ദിവസം അവധി 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വെളളി ഉച്ചക്ക് 12 വരെ പ്രവൃത്തി ദിവസമാകും. ശനി, ഞായര്‍ വാരാന്ത്യ അവധിയും ലഭിക്കും. രാജ്യത്തെ മുഴുവന്‍ എമിറേറ്റുകളിലെ സര്‍ക്കാന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ വൈകുന്നേരം 3:30 വരെയാണ് പ്രവൃര്‍ത്തി സമയം. വെള്ളിയാഴ്ച പ്രവൃത്തി സമയം രാവിലെ 7:30 മുതല്‍ 12:00 വരെ ആയിരിക്കും. പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറച്ചാലും

Damam, gulf, Jeddah, Riyad

സൗദിയിലെ നിക്ഷേപ സാധ്യതകള്‍: എംഇഎസ് സെമിനാര്‍

റിയാദ്: സൗദി നിക്ഷേപ മന്ത്രാലയം നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളും ബെനാമി വിരുദ്ധ നിയമങ്ങളും സംബന്ധിച്ച് എംഇഎസ് റിയാദ് ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. സൗദിയിലെ പുതിയ വാണിജ്യ സാധ്യതകള്‍, പദവി ശരിയാക്കല്‍ എന്നീ വിഷയങ്ങളില്‍ സംശയ നിവാരണവു നടന്നു. ബിസിനസ് കോണ്‍സള്‍ട്ടന്റ് നജിം മുസ്ലിയാരകത്തു നേതൃത്വം നല്‍കി. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സൗദി പ്രീമിയം ഇക്കാമ നേടിയ സാബിക് പൂനൂര്‍ അനുഭവം പങ്കുവെച്ചു. സൗദി വിഷന്‍ 2030 പദ്ധതി സംബന്ധിച്ച് ഫസല്‍ റഹ്മാനും നിക്ഷേപ

Damam, gulf, Jeddah, Riyad

ബിശയില്‍ മരിച്ച മലയാളി കുടുബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും; ഇതേ റോഡില്‍ വീണ്ടും രണ്ടപകടങ്ങള്‍

റിയാദ്: സൗദിയിലെ ബിശയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിയാദ് കെഎംസിസി അറിയിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി (12), സഹ (7), ലൈബ (5) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ കെഎംസിസി വെല്‍ഫെയര്‍ വിഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും സ്വദേശി പൗരന്റെ ലാന്‍ഡ് ക്രൂയിസറും കുകൂട്ടിയിടിച്ചായിരുന്നു അപകടം. റിയാദില്‍ നിന്നു 250 കി.മീ

Damam, gulf, Jeddah, Riyad

സംഘ പരിവാര്‍ മുസ്ലിം ഉന്മൂലനത്തിന് ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ ഉത്തരേന്ത്യ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി. വര്‍ഗീയ കലാപങ്ങള്‍ക്കും മുസ്ലിം ഉന്മൂലനത്തിനും ശ്രമിക്കുകയാണെന്നും പ്രവര്‍ത്തക സംഗമം ആരോപിച്ചു. അതിന്റെ ഭാഗമാണ് തലശ്ശേരിയില്‍ മുസ്ലിങ്ങള്‍ക്കെതിരെയും മസ്ജിദുകള്‍ക്കെതിരെയും പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തി ആര്‍ എസ് എസ് പ്രകടനം. ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ പ്രതിപക്ഷമില്ലാതെയുള്ള ഭരണത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്നു നയിക്കാന്‍ കരുത്തുള്ള പാര്‍ട്ടിയായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മാറിയെന്നും പ്രവര്‍0ബ്ലക സംഗമം അഭിപ്രായപ്പെട്ടു.

Scroll to Top