Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

സല്‍മാന്‍ ഖാനെ വരവേല്‍ക്കാനൊരുങ്ങി റിയാദ് സീസണ്‍

റിയാദ്: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റിയാദില്‍ എത്തുമെന്നു ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റാ ചെയര്‍മാന്‍ തുര്‍ക്കാ അല്‍ ശൈഖ്. ഡിസംബര്‍ 10ന് റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടധക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സല്‍മാന്‍ ഖാന്‍ പങ്കെടുക്കുന്ന ‘ദ ബാംഗ്’ പരിപാടിയുടെ ടിക്കറ്റ് വിത്പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. 150 മുതല്‍ 1000 റിയാല്‍ വരെ മൂന്ന് സ്‌ളാബുകളിലാണ് ടിക്കറ്റുകള്‍. അതേസമയം, മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പ്രവാസി സമൂഹവും അറബ് ജനതയും സല്‍മാന്‍ ഖാന്റെ സന്ദര്‍ശനത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്. അറബികള്‍ക്കിടയില്‍ […]

Damam, gulf, Jeddah, Riyad

ഇന്ത്യക്കാര്‍ക്കും ഇഖാമ, റീ-എന്‍ട്രി രണ്ട് മാസം സൗജന്യം

റിയാദ്: സൗദിയില്‍ ഇഖാമ, റീ എന്‍ട്രി ജനുവരി 31 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുന്നത് ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്കും ഗുണം ചെയ്യും. ഇന്ത്യക്ക് പുറമെ ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളില്‍ നിന്നുളളവരുടെ ഇഖാമ, റീ എന്‍ട്രി എന്നാവയാണ് പുതുക്കി നല്‍കുന്നത്. ഡിസംബര്‍ 1 മുതല്‍ ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ

Damam, gulf, Jeddah, Riyad

സാമൂഹിക മാധ്യമം നിരീക്ഷിക്കും; സൗദിയില്‍ പ്രത്യേക സമിതി

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുന്നു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെറ്റായ സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വാണിജ്യ പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളാല്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് നിരവധി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇത് നിരീക്ഷിക്കുന്നതിനാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. രാജ്യത്തിന്റെ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം അനുവദിക്കില്ല. കുറ്റകൃത്യങ്ങളും മയക്കു മരുന്നും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളും

Damam, gulf, Jeddah, Riyad

കിനാവുകള്‍ ഉപേക്ഷിച്ച് ലക്ഷ്മണന്‍ മടങ്ങി; ആന്ധ്രയിലെ കരീം നഗറിലേക്ക്

റിയാദ്: സ്വപ്ന നഗരത്തില്‍ കിനാവുകള്‍ ഉപേക്ഷിച്ച് ലക്ഷ്മണന്‍ ആന്ധ്രയിലെ ജന്മദേശമായ കരീം നഗറിലേക്ക് മടങ്ങി. അഞ്ചു വര്‍ഷം മുമ്പ് മനസ്സ് നിറയെ ജീവിതം പച്ച പിടിപ്പിക്കാനുള്ള കണക്കു കൂട്ടലുകളുമായി സൗദിയിലെത്തിയതാണ്. കടം വാങ്ങിയ 60,000 രൂപ നല്‍കിയാണ് വിസ സംഘടിപ്പിച്ചത്. സൗദിയിലെത്തിയപ്പോഴാണ് തൊഴില്‍ വിസയിലല്ല സ്വകാര്യ കമ്പനിയുടെ പേരിലെടുത്ത സന്ദര്‍ശക വിസയായിലാണെന്ന് ലക്ഷമന്‍ തിരിച്ചറിയുന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടക്കുന്ന സൗദി അറേബ്യയില്‍ ലക്ഷ്മണന് ജോലി നേടുക എളുപ്പമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ രേഖകള്‍ ഇല്ലാതെ

Damam, gulf, Jeddah, Riyad

വിലക്കിഴിവില്‍ വിസ്മയമൊരുക്കി വീണ്ടും നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ 14-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ത്രിദിന ‘ടേക് ഓഫ് ദി ടൗണ്‍’ പ്രൊമോഷന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് പ്രൊമോഷന്റെ പ്രത്യേകത. നവംബര്‍ 28, 29, 30 തീയതികളില്‍ റിയാദ്, ബുറൈദ ഹൈപ്പര്‍ നെസ്‌റ്റോകളില്‍ ഓഫര്‍ ലഭ്യമാണ്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, ഫ്രോസന്‍, പ്രൊസസ്ഡ് ഫുഡ്, വെജിറ്റബിള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. ഇതിന് പുറമെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക്

Damam, gulf, Jeddah

ഒമിക്രോണ്‍ ഭീഷണി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക്

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിമാന വിലക്ക് പ്രഖ്യാപിച്ചു. സൗദി, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാവെ, മൊസാംബിക്, ലെസോത്തൊ, എസ്വാറ്റിനി എന്നീ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ദുബായ് എക്‌സ്‌പോയും റിയാദ് സീസണും സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്. വിലക്ക്

Damam, gulf, Jeddah, Riyad

ദമ്മാം-പാലക്കാട് പ്രവാസി കൂട്ടായ്മ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ദമ്മാം: പാലക്കാട് പ്രവാസി കൂട്ടായ്മ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പാലക്കാട് പട്ടാണി തെരുവിലുളള സുബേദാ ഷെരീഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെയാണ് അനുമോദിച്ചത്. ചെയര്‍മാന്‍ റിയാസ് പറളി അധ്യക്ഷത വഹിച്ചു. പറളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപകന്‍ മനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമ്മാനാര്‍ഹരായ സലിം പി എ, നെഷ്ഹ മോള്‍, ഷാന ഫര്‍സാന്‍, ലയ ആര്‍, ഫര്‍ഹാന

Damam, gulf, Jeddah, Riyad

ഫെസ്റ്റി വിസ്റ്റ ആഘോഷം: ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കം

റിയാദ്: ഇ അഹമ്മദ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് റിയാദില്‍ ഉജ്വല തുടക്കം. എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ് കോര്‍ട്ടില്‍ നടക്കുന്ന ത്രിദിന ടൂര്‍ണ്ണമെന്റ് എയര്‍ ഇന്ത്യാ മാനേജര്‍ വിക്രം ഊജ ഉദ്ഘാടനം ചെയ്തു. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഫെസ്റ്റി വിസ്റ്റ 2021’ പരിപാടിയുടെ ഭാഗമായാണ് മത്സരം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് റിയാദില്‍ നടക്കുന്ന പ്രഥമ

Damam, gulf, Jeddah, Riyad

പ്രവാസി സാമൂഹിക കൂട്ടായ്മ ഒന്നാം വാര്‍ഷികം

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജലീല്‍ തേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പി. പുഷ്പരാജ് മുഖ്യപ്രഭാഷണം നടത്തി.ട്രഷറര്‍ നെബീല്‍ കല്ലമ്പലം, ചെയര്‍മാന്‍ ഫൂര്‍ ഹരിപ്പാട്, മുഖ്യ രക്ഷധികാരി, അഫ്‌സല്‍ മുല്ലപ്പള്ളി, ഡോ. എസ് അബ്ദുല്‍ അസീസ്, ഷബീര്‍ കളത്തില്‍. മജീദ് ചിങ്ങോലി, ജയന്‍ കൊടുങ്ങല്ലൂര്‍, ഉസ്മാന്‍ വിഴിഞ്ഞം, നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു ജനറല്‍ സെക്രട്ടറി ഹാസിഫ് കളത്തില്‍ സ്വാഗതവും.

Damam, gulf, Jeddah, Riyad

യുഎഇ-സൗദി ബസ് യാത്രക്കാര്‍ക്ക് തിരിച്ചടി

റിയാദ്: യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ബസ്സില്‍ പുറപ്പെടാനെത്തിയവര്‍ക്ക് തിരിച്ചടി. ബസ് സര്‍വീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ നവംബര്‍ 30 വരെയുളള സര്‍വീസ് റദ്ദാക്കിയതാണ് തിരിച്ചടിയായത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളാണ് യുഎഇയിലെ വിവധ എമിറേറ്റുകളില്‍ നിന്ന് ഇന്നും നാളെയുമായി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുത്. തീരുമാനം യാത്രക്കാരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 30ന് റീഎന്‍ട്രി വിസ കാലാവധി തീരുന്നവരാണ് ഏറെ പ്രതിസന്ധിയിലാകുന്നത്. ചെലവ് ചുരുക്കി സൗദിയിലെത്താനാണ് യുഎഇയില്‍ നിന്ന് ബസ് മാര്‍ഗം സൗദിയിലെത്താന്‍ ഇവര്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിച്ചു; സൗദിയിലേക്ക് നേരിട്ട് വിമാന യാത്രക്ക് ചിലവേറും

റിയാദ്: ഡിസംബര്‍ 1 മുതല്‍ സൗദിയിലെത്താന്‍ അനുമതി നല്‍കിയതോടെ തൊഴിലിടങ്ങളിലെത്താനുളള ഒരുക്കത്തിലാണ് മലയാളികള്‍. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മാസങ്ങളായി യാത്ര മുടങ്ങിയവര്‍ എത്രയും വേഗം സൗദിയിലെത്താനുളള തയ്യാറെടുപ്പിലാണ്. എന്നാല്‍ യാത്രക്ക് ചിലവ് ഏറും എന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിച്ചത് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഡിസംബര്‍ 15 മുതല്‍ സൗദി അറേബ്യയിലേക്കുളള വിമാന യാത്ര സാധാരണ നിലയില്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ഡിസംബര്‍ 1 മുതല്‍ സൗദിയലെത്തുന്ന ഇന്ത്യക്കാര്‍ 5 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

Damam, gulf, Jeddah, Riyad

സൗദി വിടാന്‍ വിലക്ക്; മലയാളിയെ വിമാനത്താവളത്തില്‍ തടഞ്ഞു

നാസർ മദനി ഇന്നലെ രാത്രി സഹോദരൻ അബ്ദുൽ റസാഖ് ആണ് ആ ചെറുപ്പക്കാരനെ ഓഫീസിൽ കൂട്ടി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകാൻ ദമ്മാം എയർപോർട്ടിൽ എത്തിയപ്പോൾ ഫിംഗർ എടുക്കുന്ന സമയം സിസ്റ്റത്തിൽ രാജ്യം വിടാൻ അനുവദിക്കരുത് എന്ന മെസ്സജ് കണ്ടപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിച്ചു പോകാൻ പറഞ്ഞു. തടസ്സം നീക്കി വരാൻ ആവശ്യപ്പെട്ടു, യാത്ര മുടങ്ങി അയാൾക്ക് തിരിച്ചുപോരേണ്ടി വന്നു. 14 വർഷം മുമ്പുള്ള ഒരു കേസിലേക്ക് സൂചന കിട്ടി. അതിനു ശേഷം പഴയ വിസയിൽ

Damam, gulf, Jeddah, Riyad

ഡിജിറ്റല്‍ സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യാ-സൗദി സഹകരണം

റിയാദ്: ഡിജിറ്റല്‍ സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യാ-സൗദി ഉഭയകക്ഷി സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുളള കരാറിന്റെ രൂപരേഖക്കും അംഗീകാരം നല്‍കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ നിര്‍മാണം എന്നീ രംഗങ്ങളില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് കരാര്‍. ഇതിനുളള ധാരണാ പത്രം ഒപ്പുവെക്കാന്‍ കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ധാരണാ

Damam, gulf, Jeddah, Riyad

സല്‍മക്കും സാറക്കും റിയാദില്‍ ഊഷ്മള സ്വീകരണം

റിയാദ്: ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തി. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തുന്നതിനാണ് ഇവരെ റിയാദിലെത്തിച്ചത്. ഇരട്ടകള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമാണ് സല്‍മയും സാറയും റിയാദിലെത്തിയത് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. കുട്ടികളെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് മുന്നോടിയായുളള ആരോഗ്യ പരിശോധനകള്‍ ആരംഭിച്ചു. ശസ്ത്രക്രിയക്ക് മുമ്പുളള സാധ്യതാ പഠനം ആരംഭിച്ചതായും ആശുപത്രി

Scroll to Top