Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം
Damam, gulf, Jeddah, Riyad

സൗദിയില്‍ മലയാളി അപകടത്തില്‍ മരിച്ചു

മിദിലാജ് വലിയന്നൂര്‍ ബുറൈദ: നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ സൗദിയിലെ ഹയ് അല്‍ ജുവയില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സൈദ് (39) ആണ് മരിച്ചത്. വലീമ ബുറൈദയില്‍ അല്‍ വലിം കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ഡിസംബര്‍ 2ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. സൈദ് ഓടിച്ചിരുന്ന കാര്‍ മറ്റൊ വാഹനത്തില്‍ ഇടിച്ചാണ് അപകടം. മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി വെല്‍ഫെയര്‍ വിoഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ രംഗത്തുണ്ട്. പിതാവ്: ആലക്കണ്ടി മുഹമ്മദ്, […]

Damam, gulf, Jeddah, Riyad

‘ഓര്‍മ്മപ്പെയ്ത്ത്’ തലമുറ സംഗമം ഒരുക്കി കെഎംസിസി

മാനന്തവാടി: റിയാദ് കെ എം സി സി 1985-2021 കാലഘട്ടത്തിലെ പ്രവര്‍ത്തകരുടെ തലമുറ സംഗമം ശ്രദ്ധേയമായി. ആദ്യകാല പ്രവാസത്തിന്റെ ത്യാഗവും ക്ഷമയും വസന്തവും പങ്കുവെച്ച ഓര്‍മ്മകളാണ് പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഇരുനൂറ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രവാസി സൗഹൃദ സംഗമത്തില്‍ പങ്കെടുത്തു. മാനന്തവാടി തൃശ്ശിലേരി എം എ ഹാളില്‍ നടന്ന സംഗമത്തിന് പി കെ സി റഊഫ് പടന്ന അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. എം സി പെരുമ്പട്ട ഖിറാഅത്ത് നടത്തി.

Damam, gulf, Jeddah, Riyad

നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌ക്കാരം അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിക്ക് നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌ക്കാരം ഇന്ത്യന്‍ എംബസ്സി ലേബര്‍ അറ്റാഷേ ശ്യാം സുന്ദര്‍ സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കാന്‍ നിരവധി ആളുകളുണ്ടാകും. എന്നാല്‍ കര്‍മ പഥത്തില്‍ നിന്നു പിന്‍മാറരുതെന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുകൂടിയായ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ജാതി മത ഭേദമന്യേയുള്ള ഐക്യമാണ് പ്രവാസികളുടെ ശക്തി. അത് തകരാനിടയാകരുത്. എയര്‍പോര്‍ട്ടില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിന് ഭീമമായ ഫീസാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

മത്സ്യ വിഭവങ്ങളൊരുക്കി നെസ്‌റ്റോ ഹൈപ്പറില്‍ ‘സമുദ്ര സദ്യ’

റിയാദ്: നെസ്‌റ്റോ ഹൈപ്പറില്‍ സമുദ്ര സദ്യ ഒരുക്കുന്നു. 11 തരം മത്സ്യ വിഭവങ്ങളാണ് സമുദ്ര സദ്യയുടെ പ്രത്യേകത. സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന സീ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ചാണ് സമുദ്ര സദ്യ. നവംബര്‍ 26ന് റിയാദ്, അല്‍കോബാര്‍ ശാഖകളില്‍ സമുദ്ര സദ്യ ലഭ്യമാക്കും. ഉച്ചക്ക് 12 മുതല്‍ സദ്യ വിതരണം ആരംഭിക്കും. ചോറിന് പുറമെ കേരള മീന്‍കറി, മാങ്ങയിട്ട മീന്‍കറി, തേങ്ങാപാല്‍ ചേര്‍ത്ത മീന്‍കറി, മീന്‍ തോരന്‍, കണവ അവിയല്‍, മീന്‍ കപ്പ പുഴുക്ക്,

Damam, gulf, Jeddah

മൂന്നു മാസം ഇഖാമ പുതുക്കല്‍ തുടങ്ങി

റിയാദ്: സൗദിയില്‍ വിദേശികളുടെ റസിഡന്റ് പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കാന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കുന്നത് കൂടുതല്‍ തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ലെവി ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കുന്നത് തൊഴിലുടമകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളില്‍ ഒരു വിദേശ തൊഴിലാളിക്ക് 800 റിയാല്‍ പ്രതിമാസം ലെവി അടക്കണം. ഒരു വര്‍ഷത്തേക്ക് താമസാനുമതി

Damam, gulf, Jeddah, Riyad

കോപ്പി സെന്ററുകളില്‍ പരിശോധന; റിയാദില്‍ റെയ്ഡ് തുടരുന്നു

റിയാദ്: സൗദിയിലെ വ്യാപാര കേന്ദ്രങ്ങളില്‍ നടക്കുന്ന വ്യാപക പരിശോധനകള്‍ക്ക് പിന്നാലെ ഫോട്ടോ കോപ്പി സെന്ററുകളിലും പരിശോധന. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തെ നിരവധി ഫോട്ടോകോപ്പി സെന്ററുകളില്‍ ഒരേ സമയമാണ് പരിശോധന നടന്നത്. പകര്‍പ്പവകാശം ലംഘിച്ചത് ഉള്‍പ്പെടെ നിരവധി നിയമ ലംഘനം കണ്ടെത്തി. അതിനിടെ, തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. താമസ തൊഴില്‍ നിയമ ലംഘനത്തിന് പുറമെ നഗരസഭയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നേടാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ആരംഭിച്ചു. അപകട സാധ്യതയുളള

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് മുക്തി 98 ശതമാനം

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ രോഗമുക്തി നേടി. 49 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി. അതുകൊണ്ടുതന്നെ സൂക്ഷ്മതയും ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍

Damam, gulf, Jeddah, Riyad

നികുതി വെട്ടിപ്പും ബെനാമിയും തടയും; ഇ-ഇന്‍വോയ്‌സ് ഡിസംബര്‍ 4ന് പ്രാബല്യത്തില്‍ വരും

റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന ഇലക്‌ട്രോണിക്‌സ് ഇന്‍വോയ്‌സ് സംവിധാനം രണ്ട് ഘട്ടങ്ങളില്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ഡിസംബര്‍ നാലു മുതല്‍ ഇന്‍വോയ്‌സ് വിതരണം ചെയ്യുന്നതിന് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ച സോഫ്ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിനദേശം നല്‍കിയിരുന്നു. നികുതി വെട്ടിപ്പ് തടയുന്നതിന് ഇലക്‌ട്രോണിക് ഇന്‍വോയ്‌സ് ഉള്‍പ്പെടെ സമഗ്ര പരിഷ്‌കാരമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ സമയം അനുവദിച്ചിരുന്നു. എഴുതി നല്‍കുന്ന ഇന്‍വോയ്‌സുകള്‍ക്കും അതോറിറ്റിയുമായി ബന്ധിപ്പിക്കാത്ത സോഫ്ട്‌വെയര്‍

Damam, gulf, Jeddah, Riyad

റിയാദിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന

റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സൗദിയിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധ തുടരുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. റിയാദില്‍ രണ്ട് ദിവസങ്ങളില്‍ 1140 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. റിയാദില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 24 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് വിതരണം ചെയ്തു. താമസ, തൊഴില്‍ നിയമങ്ങളും സ്വദേശിവല്‍ക്കരണവും ലംഘിച്ചതിനാണ് നടപടി. 168 തൊഴില്‍ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മന്ത്രാലയത്തിലെ റിയാദ് പ്രവിശ്യാ ഉദ്യോഗസ്ഥര്‍

Damam, gulf, Jeddah

റിയാദില്‍ ഫോര്‍ ദി പീപ്പിള്‍ സൗഹൃദ സംഗമം

റിയാദ്: കൊവിഡ് കാലത്തെ ഒറ്റപ്പെടലുകള്‍ക്കു ശേഷം സൗഹൃദം പങ്കുവെച്ച് ഫോര്‍ ദി പീപ്പിള്‍ കൂട്ടായ്മ റിയാദില്‍ ഒത്തുകൂടി. ബത്ഹ അപ്പോളോ ഡമോറയില്‍ നടന്ന സൗഹൃദ സംഗമം സാഹിത്യകാരന്‍ ജോസെഫ് അതിരുങ്കല്‍ ഉത്ഘാടനം ചെയ്തു. ഇന്ത്യയില്‍ കാര്‍ഷിക സമരം വിജയിച്ചതും അമേരിക്കയിലെ ഫോര്‍ ദി പീപ്പിള്‍ മൂവ്‌മെന്റും നവംബര്‍ 19ന്ആണ്. യാദൃശ്ചികമാണെങ്കിലും റിയാദില്‍ ഫോര്‍ ദി പീപ്പിള്‍ കൂട്ടായ്മയോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ നാഷ്‌കോ കൂട്ടായ്മയെ പരിചയപ്പെടുത്തി. തെറ്റുകള്‍

Damam, gulf, Jeddah, Riyad

ഇംഗ്‌ളണ്ടില്‍ 400 റേഡിയോഗ്രാഫര്‍ ഒഴിവ്; സൗജന്യ റിക്രൂട്‌മെന്റ്

ഇംഗ്‌ളണ്ട്: നാഷണല്‍ ഹെല്‍ത് സര്‍വീസ് (NHS) ഹെല്‍ത് എഡ്യൂകേഷന്‍ ഇംഗ്‌ളണ്ട് (www.hee.nhs.uk) ഡയഗ്‌നോസ്റ്റിക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിനകം നിയമനം പൂര്‍ത്തിയാക്കേണ്ട 400 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. റേഡിയോളജി അല്ലെങ്കില്‍ മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജിയില്‍ ബിരുദമോ ഡിപ്‌ളോമയോ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഹെല്‍ത് ആന്റ് കെയര്‍ പ്രൊഫഷണല്‍ കൗണ്‍സില്‍ (എച്‌സിപിസി) രജിസ്‌ട്രേഷന്‍ നേടിയവരും രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഗള്‍ഫ്

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി വിസ; പ്രവാസികള്‍ ആശങ്കയില്‍

റിയാദ്: ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളുടെ; ഇഖാമ, റീ എന്‍ട്രി വീസ ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ആശങ്ക. ആഗസ്ത് വരെ ദീര്‍ഘിപ്പിച്ച വിസ കാലാവധി വീണ്ടും നവംബര്‍ 30 വരെ നീട്ടി നല്‍കാന്‍ രണ്ട് മാസം മുമ്പ് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 10 ദിവസം കഴിയുന്നതോടെ ഇതിന്റെ കാലാവധി കഴിയും. വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നുകരുതി യുഎഇ, ബഹ്‌റൈന്‍ ഉപ്പെടെയുളള രാജ്യങ്ങള്‍ ഇടത്താവളമാക്കി നൂറുകണക്കിന് മലയാളികളാണ് എത്തിയിട്ടുളളത്. സൗദിയില്‍ വിസയുളള നിരവധി

Damam, gulf, Jeddah, Riyad

അല്‍ ഉല വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചു

റിയാദ്: സൗദി അല്‍ ഉല എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചു. ദുബായില്‍ നിന്നു നാസ് എയര്‍ വിമാനമാണ് ആദ്യ സര്‍വീസ് നടത്തിയത്. അല്‍ ഉലയിലെത്തിയ ആദ്യ വിമാനത്തിന് ജലപീരങ്കി ഉതിര്‍ത്ത ജലധാരയുടെ അകമ്പടിയോടെയാണ് വരവേറ്റത്. പ്രതിവര്‍ഷം 4 ലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയുന്ന വിധം എയര്‍പോര്‍ട്ട് വികസിപ്പിച്ചിരുന്നു. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഉല വിനോദ സഞ്ചാര മേഖലയിലെ സുപ്രധാന കേന്ദ്രമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് അല്‍ ഉല ആഭ്യന്തര വിമാനത്താവളം അന്താരാഷ്ട്ര

Damam, gulf, Jeddah, Riyad

മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ വിടവാങ്ങി

റിയാദ്: സൗദി അറേബ്യയിലെ മുതിര്‍ന്ന പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ (58) വിടവാങ്ങി. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റ്, ‘ഗദ്ദാമ’യുടെ കഥാകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധനേടി. അനുഭവങ്ങളും കുറിപ്പുകളുമായി മലയാളം പത്രങ്ങളില്‍ നിരവധി രചനങ്ങള്‍ കെ യു ഇഖ്ബാലിന്റേതായി വെളിച്ചം കണ്ടിട്ടുണ്ട്. ചലചിത്ര രംഗത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന നിരവധി ലേഖനങ്ങള്‍ സിനിമാ വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു മലയാളം പത്രം ‘മലയാളം ന്യൂസ്’ പ്രസിദ്ധീകരണത്തിന്റെ തുടക്കത്തില്‍

Scroll to Top