സൗദിയില്‍ മൂന്ന് മലയാളികള്‍ മരിച്ചു
ജാസ്മിന്‍ അമീന്‍ (ആലപ്പുഴ) റിയാദ്: ആലപ്പുഴ സ്വദേശി സൗദിയിലെ ബുറൈദയില്‍ മരിച്ചു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ജാസ്മിന്‍ അമീന്‍ (41) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വര്‍ഷമായി ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മുഹമ്മദ് അമീനാണ് ഭര്‍ത്താവ്. ഉമര്‍ പുതിയടത്ത് (കോഴിക്കോട്) റിയാദ്: കെഎംസിസി പ്രവര്‍ത്തകന്‍ ഉമര്‍ പുതിയടത്ത് (54) റിയാദില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കിംഗ് സല്‍മാന്‍ […]













