Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

വിലക്കിഴിവിന്റെ മേളപ്പെരുക്കത്തിനൊരുങ്ങി നെസ്‌റ്റോ പതിനാലാം വാര്‍ഷികം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയില്‍ പതിനാലാം വാര്‍ഷികം ആഘോഷിക്കുന്നു. വൈവിധ്യം നിറഞ്ഞ ഓഫറുകളുമായി വേറിട്ട വാര്‍ഷികാഘോഷത്തിന് ഈ മാസം 10ന് തുടക്കമാവും. വര്‍ഷം മുഴുവന്‍ ഓഫറുകളുടെ പെരുമഴ തീര്‍ക്കുന്ന ആഘോഷം ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കും. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികം ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല എന്ന കീര്‍ത്തി നേടാന്‍ അവസരമൊരുക്കിയ ഉപഭോക്കള്‍ക്കുള്ള […]

Damam, gulf, Jeddah, Riyad

പ്രവാസി കുടുംബങ്ങള്‍ക്ക് ലൈഫ് സ്‌കില്‍ ക്യാമ്പൊരുക്കും: ഗ്രെയ്‌സ്

തേഞ്ഞിപ്പലം: പഠന ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സി എച്ച് മുഹമ്മദ് കോയ ചെയറില്‍ ചേര്‍ന്ന യോഗത്തില്‍ എ പി ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി എ റഷീദ് ഉദ്ഘാടനം ചെയ്തു. പുതിയ 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസം, ചരിത്ര ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലകളും സംഘടിപ്പിക്കും. പ്രവാസികളുടെ മക്കള്‍ക്ക് അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രവാസി കുടുംബങ്ങള്‍ക്ക് ലൈഫ് സ്‌കില്‍ ക്യാമ്പുകളും ഒരുക്കും. സൗദി കെ

Damam, gulf, Jeddah, Riyad

കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് വധശിക്ഷ

റിയാദ്: സൗദിയിലെ ജുബൈലില്‍ കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. കോഴിക്കോട് മുക്കിലങ്ങാടി ഷമീര്‍ അഞ്ച് വര്‍ഷം മുമ്പ് മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനിക്കപ്പുറത്ത് നിസാം സാദിഖ്, കുറ്റിയാടി ആശാരിത്തൊടിക അജമല്‍ എന്നിവര്‍ക്ക് പുറമെ നാല് സ്വദേശികളും പ്രതികളാണ്. ഹവാല പണം ഏജന്റായിരുന്നു ഷമീര്‍. പണം കവര്‍ച്ച ചെയ്യാന്‍ ഷമീറിനെ തട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസം പീഡിപ്പിച്ചെങ്കിലും പണം കെണ്ടെത്താന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 17,000 പരിശോധനയില്‍ 40 പേര്‍ക്ക് മാത്രം കൊവിഡ്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 17,615 പേര്‍ക്ക് നടത്തിയ പിസിആര്‍ പരിശോധനയില്‍ 40 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം. 64 പേര്‍ രോഗമുക്തിനേടി. ഒരാള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 50 ആയി കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിതിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം 2.77 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 3 കോടി 5 ലക്ഷം പിസിആര്‍ പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

‘ഗുഡ് ഹോപ്’ കെഎംസിസി ശില്പശാല സംഘടിപ്പിച്ചു

റിയാദ്: സൗദിയിലെ വ്യാപാര സാധ്യതകളും പുതിയ നിയമങ്ങളും സംബന്ധിച്ച് ഗുഡ് ഹോപ് എന്ന പേരില്‍ റിയാദില്‍ ശില്പശാല സംഘടിപ്പിച്ചു. കെഎംസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റി വിസ്റ്റ പരിപാടിയുടെ ഭാഗമായിരുന്നു ശില്പശാല. സൗദി അറേബ്യയുടെ വികസന കുതിപ്പിനൊപ്പം പ്രവാസി സമൂഹവും പങ്കാളികളാവണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റ് അഹ്‌സന്‍ അബ്ദുള്ള പറഞ്ഞു. പുതിയ സംരംഭങ്ങളുംബ തൊഴില്‍ നിയമങ്ങളെല്ലാം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണ്. നിയമ വിധേയമായി ബിസിനസ് ചെയ്യാനുള്ള അവസരമാണ് ഭരണാധികാരികള്‍ വിദേശികള്‍ക്ക് ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പി സി

Damam, gulf, Jeddah, Riyad

തവക്കല്‍നാ ആപ്പില്‍ 26 സേവനങ്ങള്‍

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ പുറത്തിറക്കിയ തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍. വ്യക്തികളുടെ പേരിലുളള വാഹനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ തവക്കല്‍നാ ആപ്പിലെ സേവനങ്ങളുടെ എണ്ണം 26 ആയി ഉയര്‍ന്നു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങളും കൊവിഡ് സ്റ്റാറ്റസും ഉള്‍പ്പെടെയുളള വിവരങ്ങളാണ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതുതായി വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് കാലാവധി എന്നിവ ഉള്‍പ്പെടുത്തിയാണ് തവക്കല്‍നാ പരിഷ്‌കരിച്ചത്. രാജ്യത്ത് കൊവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നവരെ കണ്ടെത്തുന്നതിന് ആരോഗ്യ

Damam, gulf, Jeddah, Riyad

സൗദി അറേബ്യക്ക് ആയുധം നല്‍കും: അമേരിക്ക

റിയാദ്: സൗദി അറേബ്യക്ക് ആയുധങ്ങള്‍ വിത്പ്പന നടത്താന്‍ അമേരിക്ക അനുമതി നല്‍കി. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയെ സഹായിക്കുമെന്ന് അമേരിക്കന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്കു നേരെ അതിര്‍ത്തി കടന്നുളള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുകയാണ്. സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് മേഖലയില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി നിലനില്‍ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുളള അമേരിക്കന്‍ ഭടന്‍മാര്‍ക്കും ഇത് ഭീഷണിയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ അമേരിക്കന്‍ മിസൈലുകള്‍ക്ക് കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. സൗദിയുമായി 65 കോടി ഡോളറിനാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 70 ശതമാനം; നേരിട്ട് വിമാന യാത്ര പ്രതീക്ഷിച്ച് പ്രവാസികള്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 42 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 33 പേര്‍ രോഗമുക്തി നേടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ 52 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം പുരോഗമിച്ചു വരുകയാണ്. രണ്ട് ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുത്തു തുടങ്ങിയിട്ടുണ്ട്. അതേസമയം, അവയവം മാറ്റിവെച്ചവര്‍ക്കും ഡയാലിസിസിന് വിധേയരാകുന്നവര്‍ക്കും രണ്ട് ഡോസ് സ്വീകരിച്ച് ഒരു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് വിതരണം

Damam, gulf, Jeddah, Riyad

ഗിന്നസ് റെക്കോര്‍ഡ് നേടി റിയാദ് സീസണ്‍ ആവലാഞ്ച് സ്‌ളൈഡ്

റിയാദ്: റിയാദ് സീസണ്‍ വിനോദ പരിപാടികളില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയതായി ജനറല്‍ എന്റര്‍ടൈന്‍െമെന്റ് അതോറിറ്റി. തെന്നി മാറി ഉല്ലസിക്കുന്ന അനുഭവം സമ്മാനിക്കുന്ന ആവലാഞ്ച് സ്‌ളൈഡിനാണ് റിക്കോര്‍ഡെന്നും അതോറിറ്റി വ്യക്തമാക്കി. റിയാദ് ബോളിവാര്‍ഡ് നഗരത്തിലാണ് തെന്നിമാറി ഉല്ലസിക്കുന്ന ആവലാഞ്ച് സ്‌ളൈഡ് സജ്ജീകരിച്ചിട്ടുളളത്. 22,136 മീറ്റര്‍ നീളവും 24 പാതകളുമാണ് ഒരുക്കിയിട്ടുളളത്. റിയാദ് സീസണ്‍ രണ്ടാം എഡിഷനിലെ ആദ്യ ഗിന്നസ് ിെക്കോഡാണിതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു. ഉല്ലാസവും കൗതുകവും ഒരുക്കി കൂടുതല്‍

Damam, gulf, Jeddah, Riyad

ഇ-ഇന്‍വോയ്‌സുകള്‍ നിര്‍ബന്ധം; ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കണം

റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ച സോഫ്ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍. അതോറിറ്റി അംഗീകരിച്ച സോഫ്ട്‌വെയറുകളില്‍ മാത്രമേ ഇന്‍വോയസുകള്‍ വിതരണം ചെയ്യാന്‍ പാടുളളൂവെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. പ്രിന്റ് ചെയ്ത ഇന്‍വോയ്‌സ് ബുക്കുകളില്‍ ഉത്പ്പന്നങ്ങളുടെ വില എഴുതി നല്‍കാന്‍ പാടില്ല. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ലിങ്ക് ചെയ്യാത്ത സോഫ്ട് വെയറുകളില്‍ പ്രിന്‍് ചെയ്യുന്ന ഇന്‍വോയ്‌സുകളും അനുവദിക്കില്ല. അംഗീകാരമുളള സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കുന്നതിന് ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇന്‍വോയ്‌സുകളില്‍

Damam, gulf, Jeddah, Riyad

നീളം കൂടിയ വളവില്ലാത്ത റോഡിന് ഗിന്നസ് റിക്കോര്‍ഡ്

റിയാദ്: ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത റോഡ് സൗദിയില്‍. 240 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റോഡ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ഓസ്‌ട്രേലിയയിലെ റോഡിനെ പിന്തളളിയാണ് സൗദിയിലെ പുതിയ റോഡ് നേട്ടം കൈവരിച്ചത്. അല്‍ ഹസാ ഹരസ് മുതല്‍ യുഎഇ അതിര്‍ത്തിയായ ബത്ഹ വരെയുളള അല്‍ ആശിര്‍ റോഡാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. ഹരസ് മേഖലയിലെ ഹൈവേ 75നെ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ ഹൈവേ 95മായി ബന്ധിപ്പിക്കുന്ന ഹൈവേ 10 ആണ് ഗിന്നസ് ബുക്കില്‍ ഇടം

Damam, gulf, Jeddah, Riyad

മൊബൈല്‍ ഷോപ്പുകളില്‍ റെയ്ഡ്; 28 വിദേശികള്‍ അറസ്റ്റില്‍

റിയാദ്: സ്വദേശിവത്ക്കരണം ബാധകമായ മൊബൈല്‍ ഫോണ്‍ മേഖലയില്‍ ജോലി ചെയ്ത 28 വിദേശികളെ റിയാദില്‍ അറസ്റ്റ് ചെയ്തു. 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ റിയാദിലെ മൊബൈല്‍ ഫോണ്‍ മൊത്ത, ചില്ലറ വ്യാപാര സമുച്ചയം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വദേശിവത്ക്കരണം ഉറപ്പുവരുത്തുന്നതിന് റിയാദ് ഗവര്‍ണറേറ്റിന് കീഴില്‍ രൂപീകരിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കസ്റ്റഡിയിലെടുത്തത്. സ്വദേശിവത്ക്കരണം ലംഘിക്കുക, തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുക,

Damam, gulf, Jeddah, Riyad

സൗദി യാത്ര മധ്യേ കായംകുളം സ്വദേശി ഷാര്‍ജയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ഷാര്‍ജയില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര പുത്തന്‍ വീട്ടില്‍ സജു അലിര്‍ (ഫാഷന്‍ ജ്വലറി) ആണ് മരിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉറക്കത്തില്‍ നിന്നു എഴുനേക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവരാണ് രമിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. മൃതദേഹം ഷാര്‍ജ അല്‍ കാസിമിയ ജനറല്‍ ആശുപത്രിയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

Damam, gulf, Jeddah, Riyad

ത്രിപുര മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം; രാഷ്ട്രിയ പാര്‍ട്ടികളുടെ മൗനം അപകടകരം

അല്‍ ഖസിം: അസമിന് പിന്നാലെ ത്രിപുരയേയും മറ്റൊരു ഹിന്ദുത്വ പരീക്ഷണശാലയായി സംഘപരിവാരം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ മൗനം പാലിക്കുന്ന മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികളുടെ നിലപാട് അപകടകരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്‌ളോക്ക് കമ്മറ്റി. ഭരണകൂടത്തിന്റെ ഒത്താശയോടെ യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായാണ് ത്രിപുരയില്‍ ആക്രമണങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അക്രമികളോടുള്ള ഭരണകൂടത്തിന്റെ സമീപനവും മുഖ്യധാരയുടെ മൗനവും രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുക. അക്രമികള്‍ക്കെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഉപ്പള അധ്യക്ഷ വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ഫോറം

Scroll to Top