Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി
Damam, gulf, Jeddah, Riyad

വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ സാരഥികള്‍

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധി. 17 അംഗങ്ങള്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഡേവിഡ് ലൂക്ക് (ചെയര്‍മാന്‍), ഡോ. ജയചന്ദ്രന്‍ (പ്രസിഡണ്ട് ), ബിജു രാജന്‍, സുനില്‍ മേലേടത്തു (വൈസ് പ്രസിഡന്റ്മാര്‍), നിജാസ് പാമ്പാടിയില്‍ (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി ആന്റ് കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍), അബ്ദുല്‍ സലാം (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Damam, gulf, Jeddah, Riyad

അമിത വില ഈടാക്കിയാല്‍ പിഴ: സൗദി പബ്ലിക് പ്രോസിക്യൂഷന്‍

റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വിപണിയില്‍ ആധിപത്യം നേടുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ വിപണിയിലെ മത്സരം ദുര്‍ബലപ്പെടുത്തരുത്. പരിമിതപ്പെടുത്താനും ശ്രമിക്കരുത്. ഇത് സൗദി കോംപറ്റിഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് നിയമ ലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് വാര്‍ഷിക

Damam, gulf, Jeddah, Riyad

കൊവിഡ്: രാജ്യം സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

റിയാദ്: കൊവിഡ് വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അവദ് അല്‍ അവദ്. രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതിയും വിവിധ സമിതികളുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രോഗബാധിതരുടെ ചികിത്സ, രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്നവരെ താമസിപ്പിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങള്‍, സമൂഹത്തില്‍ മറ്റുള്ളവരുടെ സംരക്ഷണം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. കാര്യക്ഷമതയോടെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനു രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കു കഴിയുന്നുണ്ട്. വൈറസ് വ്യാപനം

Damam, gulf, Jeddah, Riyad

സൗദിയില്‍ നിയമം ലംഘിച്ച കോഫീ ഷോപ്പുകള്‍ക്ക് പൂട്ട് വീണു

നൗഫല്‍ പാലക്കാടന്‍ റിയാദ്: നിയമം ലംഘിച്ച് ഹുക്ക ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കോഫി ഷോപ്പുകള്‍ നഗരസഭ അടപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോഫീ ഷോപ്പുകളില്‍ ഹുക്ക പുകവലി വിലക്കി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നഗരസഭ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് ഹുക്ക ഉപയോഗിക്കുന്ന കോഫീ ഷോപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് കോഫീ ഷൊപ്പുകള്‍ അച്ചു സീല്‍ ചെയ്തത്. നിയമ ലംഘനത്തിന് പിഴയും ചുമത്തി. കൊറോണ പ്രതിരോധത്തിന്റെ കരുതല്‍ നടപടിയായി റിയാദില്‍ 8398 ബാര്‍ബര്‍ ഷോപ്പുകളും 2385 ബ്യൂട്ടി

Damam, gulf, Jeddah, Riyad

കൈക്കൂലിയും പദവി ദുരുപയോഗവും ഗുരുതര കുറ്റകൃത്യങ്ങള്‍: അഴിമതി വിരുദ്ധ കമ്മീഷന്‍ വിശദാംശം പുറത്തുവിട്ടു

റിയാദ്: ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ അനേഷണം നടത്തിയ പന്ത്രണ്ടിലധികം കേസുകളുടെ വിശദാംശംങ്ങള്‍ പുറത്തുവിട്ടു. പൊതു ചുമതലകള്‍ ലംഘിച്ചതിന് 219 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 674 വ്യക്തികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ക്രിമിനല്‍ അന്വേഷണ നടപടിക്രമങ്ങള്‍ നടത്തിയത്. അതില്‍ 298 ഉദ്യോഗസ്ഥര്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍, പൊതു ഫണ്ട് ദുരുപയോഗം എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക, ഭരണ അഴിമതി ആരോപണങ്ങളില്‍ അറസ്റ്റ് ചെയ്തു. ദുരുപയോഗം ചെയ്ത

Damam, gulf, Jeddah, Riyad

നിയന്ത്രണം കര്‍ശനമാക്കി സൗദി; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 16 ദിവസം പൊതു അവധി

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 16 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ആരോഗ്യം, പൊതു സുരക്ഷ, സൈനിക വിഭാഗങ്ങള്‍, വൈദ്യുതി എന്നീ വകുപ്പുകള്‍ക്ക് അവധി ബാധകമല്ല. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കി ൈകോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരുന്നു. വൈറസ് ബാധ പ്രതിരോധിക്കുന്നതിന് ഉന്നത തല സമിതി എല്ലാ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയം എല്ലാ പ്രവിശ്യകളിലും പ്രത്യേകം ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് വൈറസ് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Damam, gulf, Jeddah, Riyad

മലാസ് ഹോട്ടല്‍ അപകടം: സമീപ കടകള്‍ അടപ്പിച്ചു; സമഗ്ര അന്വേഷണം

റിയാദ്: ഹോട്ടല്‍ തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടലിന്റെ സൈന്‍ ബോര്‍ഡ് ഉള്‍പ്പെടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണ് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു. സുരക്ഷ മുന്‍ നിര്‍ത്തി സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കടകളും നഗരസഭാ അധികൃതര്‍ പൂട്ടി മുദ്രവെച്ചു. പത്തിലധികം വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മലയാളികളുടെ നിയന്ത്രണത്തിലുളള മലാസ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം, ഫിറ്റ്‌നസ് എന്നിവ ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ; വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാര്‍ച്ച് 15 വരെ മൂന്ന് സ്വദേശികളുടെ വൈറസ് ബാധ പൂര്‍ണ്ണമായും ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുളളവരും ഉള്‍പ്പെടും. അതിനിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അതിന്റെ ഭാഗമായി മാളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും

Damam, gulf, Jeddah

സൗദിയിൽ മാളുകൾ അടക്കാൻ നിർദേശം : സൂപ്പർ മാർക്കറ്റുകളും ഫാർമസികളും തുറന്ന് പ്രവർത്തിക്കും.

നൗഫൽ പാലക്കാടൻ റിയാദ് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുഴുവൻ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദേശം. ഭക്ഷ്യ വസ്തുക്കളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തുന്നതിന് സുപ്പർമാർക്കറ്റും ഫാർമസിയും തുറന്ന് പ്രവർത്തിക്കും. റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതാത് പ്രവിശ്യകളിലെ മുനിസിപ്പാലിറ്റികൾ ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു തുടങ്ങി. ഹോട്ടലുകളിളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. പാർസലായോ ഓൺലൈൻ വഴിയോ ഭക്ഷണം ലഭ്യമാകും. ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കാനാണ് നടപടി. പാർക്കുകളും പൊതു വിനോദ

Damam, gulf, Jeddah

കാലാവധി കഴിഞ്ഞ വിസിറ്റ് വിസ പുതുക്കാന്‍ അവസരം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, വര്‍ക് വിസിറ്റ് തുടങ്ങി എല്ലാ കാറ്റഗറിയിലുമുളള സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ വഴിയാണ് വിസിറ്റ് വിസ പുതുക്കാന്‍ സൗകര്യമുളളത്. പിഴയില്ലാതെ വിസ പുതുക്കുന്നതിനുളള ഫീസ് അടച്ച് പുതുക്കാന്‍ കഴിയും. രാജ്യത്ത് പരമാവധി വിസിറ്റ്

Damam, gulf, Jeddah, Riyad

ഷിഫാ മലയാളി സമാജം കായികോത്സവം മാറ്റി വച്ചു; വിവാഹ സഹായം വിതരണം ചെയ്തു

റിയാദ്: ഷിഫാ മലയാളി സമാജം ഏഴു വര്‍ഷമായി നടത്തിവരുന്ന കായികോത്സവം മാറ്റിവെക്കാന്‍ തീരുമാനിച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 3, 10 തീയതികളില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ാണ് മാറ്റിവെച്ചത്. 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ പ്രളയകാലത് ഷിഫ മലയാളി സമാജം ‘കേരളോത്സവം’ സാംസ്‌കാരിക പരിപാടിയും മാറ്റിവച്ചിരുന്നു. കേരളോത്സവത്തിനായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കി. യോഗത്തില്‍ പ്രസിഡന്റ് ഇല്ല്യാസ്

Damam, gulf, Jeddah, Riyad

ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് റിയാദില്‍ മലയാളി ഉള്‍പ്പെടെ രണ്ടു മരണം

റിയാദ്: ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കായംകുളം കീരിക്കാട് കോളങ്ങരേത് കോയക്കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ച മലയാളി. അല്‍ ജസീറ ഫോഡ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. തമിഴ് നാട് സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതിനാണ് സംഭവം. പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ എക്‌സിറ്റ് 30ല്‍ ഖലീജിലുളള മലാസ്

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ 17 കൊവിഡ് ബാധിതര്‍; രോഗബാധിതരുടെ എണ്ണം 103 ആയി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 17 പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനിടെയാണ് ഇന്നു കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ തലസ്ഥാനമായ റിയാദിലാണ്. റിയാദ് ആശുപത്രിയില്‍ മൂന്ന് സ്വദേശികളും ഒരു അമേരിക്കന്‍ പൗരനും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുള്‍പ്പെടെ റിയാദില്‍ രോഗം

Damam, gulf, Jeddah, Riyad

വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയവര്‍ക്ക് 14 ദിവസം അവധി

നൗഫല്‍ പാലക്കാടന്‍ റിയാദ്: വിദേശ യാത്ര കഴിഞ്ഞ് സൗദി അറേബ്യയിലെത്തുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും 14 ദിവസം നിയമാനുസൃത അവധി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം. പൊതു, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും വേതനത്തോടെ മെഡിക്കല്‍ അവധി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഇവര്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണം. അവധി ആവശ്യമുളളവര്‍ അപേക്ഷ സമിര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ മാതൃക ഉള്‍പ്പടെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന

Scroll to Top