Sauditimesonline

UDF
റിയാദില്‍ ആലപ്പുഴ, തവനൂര്‍, കെണ്ടോട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

മലാസ് ഹോട്ടല്‍ അപകടം: സമീപ കടകള്‍ അടപ്പിച്ചു; സമഗ്ര അന്വേഷണം

റിയാദ്: ഹോട്ടല്‍ തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടലിന്റെ സൈന്‍ ബോര്‍ഡ് ഉള്‍പ്പെടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണ് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു. സുരക്ഷ മുന്‍ നിര്‍ത്തി സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കടകളും നഗരസഭാ അധികൃതര്‍ പൂട്ടി മുദ്രവെച്ചു. പത്തിലധികം വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മലയാളികളുടെ നിയന്ത്രണത്തിലുളള മലാസ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം, ഫിറ്റ്‌നസ് എന്നിവ ഉള്‍പ്പെടെ […]

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ; വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാര്‍ച്ച് 15 വരെ മൂന്ന് സ്വദേശികളുടെ വൈറസ് ബാധ പൂര്‍ണ്ണമായും ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുളളവരും ഉള്‍പ്പെടും. അതിനിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അതിന്റെ ഭാഗമായി മാളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും

Damam, gulf, Jeddah

സൗദിയിൽ മാളുകൾ അടക്കാൻ നിർദേശം : സൂപ്പർ മാർക്കറ്റുകളും ഫാർമസികളും തുറന്ന് പ്രവർത്തിക്കും.

നൗഫൽ പാലക്കാടൻ റിയാദ് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുഴുവൻ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദേശം. ഭക്ഷ്യ വസ്തുക്കളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തുന്നതിന് സുപ്പർമാർക്കറ്റും ഫാർമസിയും തുറന്ന് പ്രവർത്തിക്കും. റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതാത് പ്രവിശ്യകളിലെ മുനിസിപ്പാലിറ്റികൾ ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു തുടങ്ങി. ഹോട്ടലുകളിളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. പാർസലായോ ഓൺലൈൻ വഴിയോ ഭക്ഷണം ലഭ്യമാകും. ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കാനാണ് നടപടി. പാർക്കുകളും പൊതു വിനോദ

Damam, gulf, Jeddah

കാലാവധി കഴിഞ്ഞ വിസിറ്റ് വിസ പുതുക്കാന്‍ അവസരം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, വര്‍ക് വിസിറ്റ് തുടങ്ങി എല്ലാ കാറ്റഗറിയിലുമുളള സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ വഴിയാണ് വിസിറ്റ് വിസ പുതുക്കാന്‍ സൗകര്യമുളളത്. പിഴയില്ലാതെ വിസ പുതുക്കുന്നതിനുളള ഫീസ് അടച്ച് പുതുക്കാന്‍ കഴിയും. രാജ്യത്ത് പരമാവധി വിസിറ്റ്

Damam, gulf, Jeddah, Riyad

ഷിഫാ മലയാളി സമാജം കായികോത്സവം മാറ്റി വച്ചു; വിവാഹ സഹായം വിതരണം ചെയ്തു

റിയാദ്: ഷിഫാ മലയാളി സമാജം ഏഴു വര്‍ഷമായി നടത്തിവരുന്ന കായികോത്സവം മാറ്റിവെക്കാന്‍ തീരുമാനിച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 3, 10 തീയതികളില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ാണ് മാറ്റിവെച്ചത്. 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ പ്രളയകാലത് ഷിഫ മലയാളി സമാജം ‘കേരളോത്സവം’ സാംസ്‌കാരിക പരിപാടിയും മാറ്റിവച്ചിരുന്നു. കേരളോത്സവത്തിനായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കി. യോഗത്തില്‍ പ്രസിഡന്റ് ഇല്ല്യാസ്

Damam, gulf, Jeddah, Riyad

ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് റിയാദില്‍ മലയാളി ഉള്‍പ്പെടെ രണ്ടു മരണം

റിയാദ്: ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കായംകുളം കീരിക്കാട് കോളങ്ങരേത് കോയക്കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ച മലയാളി. അല്‍ ജസീറ ഫോഡ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. തമിഴ് നാട് സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതിനാണ് സംഭവം. പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ എക്‌സിറ്റ് 30ല്‍ ഖലീജിലുളള മലാസ്

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ 17 കൊവിഡ് ബാധിതര്‍; രോഗബാധിതരുടെ എണ്ണം 103 ആയി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 17 പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനിടെയാണ് ഇന്നു കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ തലസ്ഥാനമായ റിയാദിലാണ്. റിയാദ് ആശുപത്രിയില്‍ മൂന്ന് സ്വദേശികളും ഒരു അമേരിക്കന്‍ പൗരനും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുള്‍പ്പെടെ റിയാദില്‍ രോഗം

Damam, gulf, Jeddah, Riyad

വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയവര്‍ക്ക് 14 ദിവസം അവധി

നൗഫല്‍ പാലക്കാടന്‍ റിയാദ്: വിദേശ യാത്ര കഴിഞ്ഞ് സൗദി അറേബ്യയിലെത്തുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും 14 ദിവസം നിയമാനുസൃത അവധി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം. പൊതു, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും വേതനത്തോടെ മെഡിക്കല്‍ അവധി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഇവര്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണം. അവധി ആവശ്യമുളളവര്‍ അപേക്ഷ സമിര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ മാതൃക ഉള്‍പ്പടെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന

Damam, gulf, Jeddah, Riyad

കറന്‍സി സ്വീകരിക്കുന്നതു നിര്‍ത്തുന്നു: സാമ

റിയാദ്: കൊവിഡ് 19 വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സമ) വിദേശ ശാഖകളില്‍ നിന്നുള്ള കറന്‍സി സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനുമായി ഏകോപനം നടത്തിയാണ് നടപടി. രോഗങ്ങള്‍, വൈറസുകള്‍ എന്നിവ പടരുന്ന സാഹചര്യങ്ങളില്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര ബാങ്കുകള്‍ സാധാരണ പിന്തുടരുന്ന നടപടിമാത്രമാണിത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കറന്‍സി കൈകാര്യം ചെയ്യുന്നതിനും പണമിടപാടിനും രാജ്യത്തിനകത്തും പുറത്തുമുളള ഏജന്‍സികളുമായി ഏകോപനം നടത്തുമെന്നും

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62 ആയി

റിയാദ്: സൗദിയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 62 ആയി ഉയര്‍ന്നു. നേരത്തെ വൈറസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ സൗദി പൗരനും പോര്‍ച്ചുഗലില്‍ നിന്ന് തുര്‍ക്കി വഴി രാജ്യത്തേക്ക് മടങ്ങിയ ഒരാളിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരേയും റിയാദില്‍ ഐസൊഷേന്‍ മുറികളിലേക്കു മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ഒമാന്‍ വഴി എത്തിയ സൗദി പൗരന്‍ അല്‍ അഹ്‌സയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് ദിവസം തുര്‍ക്കിയിലും

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദിയിലെ പ്രമുഖ റീടെയില്‍ വിതരണ ശ്രൃംഖലയായ സിറ്റി ഫഌര്‍ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഹനാന്‍ സ്ട്രീറ്റില്‍ മൊബൈല്‍ മാര്‍ക്കറ്റിനടുത്താണ് പുതിയ ഷോ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിറ്റി ഫ്‌ളവറിന്റെ 25ാമത് ശാഖയാണ് യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡയറക്ടര്‍മാരായ ഇ കെ റഹിം, മുഹ്‌സിന്‍ അഹമദ് കോയ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനു സുന്ദര്‍,

Damam, gulf, Jeddah, Riyad

വിസ കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങി വരാന്‍ അവസരം ഒരുക്കുമെന്ന് സൗദി അറേബ്യ

നൗഫല്‍ പാലക്കാടന്‍ റിയാദ്: ഇഖാമ കാലാവധി അവസാനിക്കുകയോ റീഎന്‍ട്രി വിസ കാലാവധി കഴിയുകയോ ചെയ്താലും സൗദിയിലേക്കു മടങ്ങി വരാന്‍ അവസരം ഒരുക്കുന്നു. അവധിക്ക് പോയവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ ട്വിറ്റര്‍ സന്ദേശത്തിലാണ് അറിയിച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന പ്രതേക സാഹചര്യം കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കി ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരമൊരുക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുളള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആയിരക്കണക്കിന്

Damam, gulf, Jeddah, todays events

സൗദിയില്‍ സി ബി എസ് ഇ പരീക്ഷ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13ന് നടക്കേണ്ട സി ബി എസ് ഇ പ്‌ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. ഇനി നടക്കാനുളള മുഴുവന്‍ പരീക്ഷളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു എന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നു മനസ്സിലാക്കുന്നത്. റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം.

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയിലുളളവര്‍ മൂന്നു ദിവസത്തിനകം സൗദിയിലെത്തണം; സിവില്‍ ഏവിയേഷന്റെ സ്ഥിരീകരണം

റിയാദ്: സൗദിയിലേക്കുളള വിമാന സര്‍വീസ് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ റീ എന്‍ട്രി വിസയിലുളളവര്‍ മൂന്നു ദിവസത്തിനകം സൗദിയില്‍ മടങ്ങിയെത്തണം. നിലവില്‍ അഞ്ചു വിമാന കമ്പനികള്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുളള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കുന്നതിന്റെ മുന്നോടിയായാണ് സമയ പരിധി നിശ്ചയിച്ചിട്ടുളളത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലുളള സൗദി പൗരന്‍മാരും സൗദിയില്‍ ഇഖാമയുളളവരും 72 മണിക്കൂറിനകം സൗദിയില്‍ മടങ്ങിയെത്തണം. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക്

Scroll to Top