സൗദി മോഡലിനെ തളളി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍
റിയാദ്: സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴസ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മോഡലിനെ തളളി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍. സോഷ്യല്‍ മീഡിയയില്‍ റൂമി അല്‍ഖഹ്താനിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് വൈറലായതിന് പിന്നാലെയാണ് റൂമിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി സംഘാടകരുടെ പ്രസ്താവന. (പ്രസ്താവനയുടെ പൂര്‍ണ രൂപം വായിയ്ക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക https://www.missuniverse.com/press-release-0424) മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന അടിക്കുറിപ്പോടെ സൗദി പതാകയേന്തി മിസ് യൂണിവേഴ്‌സ് റിബണ്‍ ധരിച്ച ഫോട്ടോയോടൊപ്പം […]














