ബിരിയാനി ചലഞ്ച്: സ്പാഗോ ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് റഹീം സഹായ സമിതി
റിയാദ്: തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ധനം സമാഹരിക്കുന്നതിന് പ്രഖ്യാപിച്ച ബിരിയാനി ചലഞ്ചിന് വിപുലമായ പദ്ധതികളുമായി സേവ് റഹീം സഹായ സമിതി. പെരുന്നാള്‍ ദിനത്തില്‍ 20,000 പായ്ക്കറ്റ് ബിരിയാനി വിതരണം ചെയ്യാനുളള ഒരുക്കത്തില്‍ സമിതി. ഇതിനായി അന്താരാഷ്ട്ര രംഗത്തെ പ്രമുഖ കാറ്ററിംഗ് ആന്റ് റസ്റ്ററന്റ് ശൃംഖല സ്പാഗോ ഇന്റര്‍നാഷണലുമായി ധാരണയിലെത്തി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലേബര്‍ ക്യാമ്പുകളിലേക്ക് ബിരിയാനി പാര്‍സലുകള്‍ എത്തിക്കുന്നതിന് പുറമെ മിനിമം അഞ്ച് പായ്ക്കറ്റ് ഓര്‍ഡന നല്‍കുന്നവര്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം. ദക്കാര്‍ റാലി, ഫുട്‌ബോള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര […]














