Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

gulf

Damam, gulf, Jeddah, Riyad

പനി ബാധിച്ച് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം കോവൂര്‍ സ്വദേശി സജീവ് രാജപ്പന്‍ (53) റിയാദില്‍ രമിച്ചു. അരിനല്ലൂര്‍ സൂരജ് ഭവനത്തില്‍ രാജപ്പന്‍ സരസ്വതി ദമ്പതികളുടെ മകനാണ്, ഭാര്യ ബിന്ദു, മക്കള്‍ സൂരജ്, ആവണി. 9 വര്‍ഷമായി ന്യൂ സനയ്യയില്‍ ഗാല്‍വന്‍കോ കമ്പനി തൊഴിലാളിയാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

കണ്ണൂരിന് കിരീടം; സ്വര്‍ണ കപ്പ് റിയാദിലും! ആഘോഷം ഒരുക്കി കിയോസ്

റിയാദ്: കൊല്ലത്തു നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയ കണ്ണൂരിലെ കലാ പ്രതിഭകള്‍ക്ക് അഭിനന്ദനം അറിയിച് റിയാദിലെ കണ്ണൂര്‍ കൂട്ടായ്മ ‘കിയോസ്്’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പ്രതീകാത്മകമായി സ്വര്‍ണ കപ്പിന്റെ മാതൃകയൊരുക്കിയായിരുന്നു ആഘോഷം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലെത്തിക്കാന്‍ പ്രയത്‌നിച്ച കലാപ്രതിഭകള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കിയോസ്‌ക് അഭിനന്ദനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ കിയോസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു . 23 വര്‍ഷത്തിന് ശേഷം കിട്ടിയ സ്വര്‍ണ കപ്പില്‍ കുട്ടികള്‍

Damam, gulf, Jeddah, Riyad

ബില്‍കീസ് ബാനു വിധി നീതി പീഠത്തിന്റെ അന്തസ്സുയര്‍ത്തി

റിയാദ്: ബില്‍ക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി. ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികളെ വിട്ടയച്ചത് ഗുജറാത്ത് സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലിലൂടെയാണെന്നും സുപ്രീം കോടതി വിധിയോടെ രാജ്യം ഭരിക്കുന്ന മോദിയുടെ തനിരൂപം പുറത്തായിരിക്കുന്നുവെന്നും യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും കുറ്റവാളികളോട് രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് പോകാന്‍ ഉത്തരവിട്ടതും ആശാവഹമാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍

Damam, gulf, Jeddah, Riyad

‘നന്മ’ നുകരാന്‍ നന്‌മോത്സവം; പിഎംഎ ഗഫൂര്‍ റിയാദില്‍

റിയാദ്: നന്മയുടെ നറുവാക്ക് നുകരാന്‍ അവസരം ഒരുക്കി ‘നന്മ’ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നാലാം വാര്‍ഷികം. സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശം പ്രഭാഷണങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായിരിക്കും. നന്‌മോത്സവ-2024 എന്ന പേരില്‍ നടക്കുന്ന പരിപാടി ജനുവരി 12 വെള്ളി വൈകീട്ട് 6 മുതല്‍ റിയാദ് എക്‌സിറ്റ് 30ലെ ശൈക് ജാബിര്‍ റോഡിലെ സമര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘നന്മ’ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദിഖ് തൂവൂരിന് സമ്മാനിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ

Damam, gulf, Jeddah, Riyad

കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ ജറീര്‍ യൂണിറ്റ് അംഗം ലക്ഷ്മണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നാല്പത് വര്‍ഷംഇലക്ട്രീഷ്യന്‍, ഏസി മെക്കാനിക് എന്നീ ജോലികള്‍ ചെയ്തുവരുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, രക്ഷാധികാരി സമതി അംഗങ്ങളായ അന്‍വര്‍, റഫീഖ്, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ലക്ഷ്മണന് നല്‍കി ആദരിച്ചു.

Damam, gulf, Jeddah, Riyad

രാഹുലിന്റെ അറസ്റ്റ്; സിപിഎം-പൊലീസ് ഗൂഢാലോചന

റിയാദ്: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പിണറായി വിജയന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ സമരം ചെയ്തതിന്റെ പേരിലാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റു ചെയ്തതെന്ന് യോഗം ഉത്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു. സിപിഎമ്മും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് വീടുകയറി ഉറങ്ങിക്കിടന്ന രാഹുലിനെ അറസ്റ്റ് ചെയ്ത നടപടി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും

Damam, gulf, Jeddah, Riyad

വിമാന യാത്ര: ലഗേജ് വീടുകളിലെത്തി സ്വീകരിക്കും; സൗദിയില്‍ പുതിയ സേവനം ഉടന്‍

റിയാദ്: വിമാനത്താവളങ്ങളിലേക്ക് ലഗേജ് കൊണ്ടുപോകാന്‍ സൗദിയിപുതിയ സംവിധാനം വരുന്നു. താമസ കേന്ദ്രങ്ങളില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്ന സേവനം മതാറാത്ത് ഹോള്‍ഡിംഗ് കമ്പനിയാണ് നടപ്പിലാക്കുന്നത്. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ ബോര്‍ഡിംഗ് നടപടികള്‍ താമസ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കി ലഗേജുകള്‍ വീടുകളിലെത്തി സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സേവനം ലഭ്യമാക്കും. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സേവനം ആശ്വാസമാകും. വിമാനത്താവളങ്ങളില്‍ യാത്രാ നടപടികള്‍ വേഗത്തിലാക്കാനും വ്യോമയാന രംഗത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ

Damam, gulf, Jeddah, Riyad

‘ഡിഫ’ ഫുട്‌ബോള്‍ കൂട്ടായ്മയ്ക്ക് പുതിയ ലോഗോ

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. റോസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹയര്‍ ബോര്‍ഡ് അംഗം അന്‍വര്‍ സാദത്ത് ലോഗോ പ്രകാശനം ചെയ്തു. പ്രവാസി കായിക ലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവര്‍ത്തനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വര്‍ഷത്തില്‍ ഇന്ത്യ-സൗദി ദേശീയ സാംസ്‌കാരിക പൈതൃകങ്ങളെ സമാന്വയിപ്പിക്കുന്ന പുതിയ ലോഗോക്ക് കീഴില്‍ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്

Damam, gulf, Jeddah, Riyad

ഓടിക്കൊണ്ടിരുന്ന വാഹനം നിശ്ചലമായി; നഷ്ടപരിഹാരം ഹൗസ് ഡ്രൈവര്‍ നല്‍കണമെന്ന്‌

റിയാദ്: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഹൗസ് ഡ്രൈവര്‍ക്ക് കേളി പ്രവര്‍ത്തകര്‍ തുണയായി. വാഹനത്തിനുണ്ടായ കേടുപാടുകളുടെ നഷ്ട പരിഹാരം തൊഴിലുടമ ശമ്പളത്തില്‍ നിന്ന് ഈടാക്കിയതോടെയാണ് തൃശൂര്‍ രാമപുരം ഹരി ഉത്തപ്പിളള ദുരിതത്തിലായത്. ഒന്നര വര്‍ഷം മുമ്പാണ് ഡൈവര്‍ വിസയില്‍ തൊഴില്‍ തേടിയെത്തിയത്. നാല് മാസം മുമ്പ് ാട്ടത്തിനിടെ വാഹനം വഴിയില്‍ നിശ്ചലമായി. വര്‍ക്‌ഷോപ്പിലെത്തിച്ച് തകരാര്‍ പരിഹരിച്ചെങ്കിലും ഉത്തരവാദി ഹരിയാണെന്നു ആരോപിക്കുകയായിരുന്നു. ഇതോടെ ശമ്പളവും ഭക്ഷണവും ലഭിക്കാതായെന്ന് ഹരി പറയുന്നു. ആദ്യ വര്‍ഷം ശമ്പളം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ശമ്പളം ലഭിക്കുമെന്ന

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂന്ന് പേര്‍ പങ്കിട്ടു

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ആറാം ഘട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കു നേടി അഷ്‌റഫ് പാലേമാട്, സബീറ വേങ്ങര, ഹനാന്‍ മലപ്പുറം എന്നിവര്‍ ഒന്നാം റാങ്ക് നേടി. അനീന ബാസിം, മുനീറ പി. പി കാരപ്പറമ്പ്, ഉമ്മുസല്‍മ എടക്കര എന്നിവര്‍ക്കാണ് രണ്ടാം റാങ്ക്. ഇല്യാസ് അഹമ്മദ് ദമാം, മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, ജസീന സുല്‍ഫിക്കര്‍ റിയാദ്, നിഷ അബ്ദുറസാഖ്

Damam, gulf, Jeddah, Riyad

ജിദ്ദയില്‍ ഹജ് എക്‌സ്‌പോ; 80 രാജ്യങ്ങള്‍ പങ്കെടുക്കും

ജിദ്ദ: സൗദി ഹജ് എക്‌സ്‌പോയും വ്യാവസായിക സമ്മേളനവും ഇന്ന് തുടക്കമാകും. മക്ക അസി. ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിശ്ല്‍ ഉദ്ഘാടനം ചെയ്യും. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി ഹജ് മന്ത്രാലയമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ജനുവരി 11 വരെ ജിദ്ദ സൂപ്പര്‍ ഡോം കോണ്‍ഫ്രന്‍സ് ഹാളിലാണ് എക്‌സ്‌പോ അരങ്ങേറുന്നത്. ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് പുറമെ 80 ലോകരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും സംരംഭകരും പങ്കെടുക്കും. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള

Damam, gulf, Jeddah, Riyad

സ്മൃതി ഇറാനി സൗദിയില്‍; ഹജ് കരാര്‍ ഒപ്പുവെച്ചു

റിയാദ്: ഈ വര്‍ഷത്തെ ഹജ് കരാര്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. ഹജ് മന്ത്രി തൗഫീഖ് അല്‍ റബീഅയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നതിനെ സൗദി ഹജ് മന്ത്രി അഭിനന്ദിച്ചതായി മന്ത്രി സ്മൃതി ഇറാനി പഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പുരുഷ തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് വരാനുള്ള അവസാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതായും മന്ത്രി പറഞ്ഞു. എല്ലാ തീര്‍ഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കും. മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും

Damam, gulf, Jeddah, Riyad

മുസ്ലിം ലീഗ് നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: വയനാട് ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം. കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെയും ആദരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പിസി അലി അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷറഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദ് ‘മതേതര ഇന്ത്യയില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യം’ എന്ന വിഷയം അവതരിപ്പിച്ചു. വിടവാങ്ങിയ മുസ്ലിം ലീഗ് നേതാവും വയനാട്

Damam, gulf, Jeddah, Riyad

ഇരുമുന്നണികളും സവര്‍ണ വംശീയതയുടെ ദീനം പിടിച്ചവര്‍: പ്രവാസി വെല്‍ഫെയര്‍

റിയാദ്: കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നും പിന്നാക്ക സമൂഹത്തിന് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ്. ഇതേ ആവശ്യം ഉന്നയിച്ചു വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകത്തിന്റെ സമരത്തിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ‘ഇന്ന് അധികാരത്തിലും സിവില്‍ സര്‍വ്വീസിലും മുന്നോക്ക സവര്‍ണ താല്പര്യങ്ങളാണ് നാട് ഭരിക്കുന്നത്.

Scroll to Top