ഓണം ആഘോഷിച്ച് ‘നജ’ അണിയറ പ്രവര്‍ത്തകര്‍
റിയാദ്: സൗദിയില്‍ ഓണം ആഘോഷിച്ച് പ്രവാസി മലയാളികള്‍. അതിജീവനത്തിന്റെ കഥ പറയുന്ന സൗദിയിലെ പ്രഥമ മലയാളം കൊമേഷ്യല്‍ സിനിമ ‘നജ’യുടെ ഷൂട്ടിംഗ് സൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു. ഓണ സദ്യയോടെ ആരംഭിച്ച പരിപാടി അര്‍ധ രാത്രിയോടെയാണ് അവസാനിച്ചത്. പൂക്കളവും ഓണപ്പാട്ടും ആര്‍പ്പുവിളികളും നിറഞ്ഞ ആഘോഷ പരിപാടികളില്‍ വിവിധ വിനോദ പരിപാടികളും അരങ്ങേറി. വിഷന്‍ 2030 പദ്ധതി പ്രകാരം സൗദി അറേബ്യ വലിയ പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. സിനിമയും തിയേറ്ററുകളും ഇല്ലാതിരുന്ന രാജ്യത്ത് വിനോദ മേഖലയിലെ മാറ്റം അതിശയിപ്പിക്കുന്നതാണെന്ന് […]









