‘നമ്മള്‍ ചാവക്കാട്ടുക്കാര്‍’ കുടുംബ സംഗമവും ഓണാഘോഷവും
റിയാദ്: നമ്മള്‍ ചാവക്കാട്ടുക്കാര്‍ സൗദി ചാപ്റ്റര്‍ കുടുംബ സംഗമവും ഓണവും ആഘോഷിച്ചു. റിയാദ് ലുലു അല്‍ ശര്‍ഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ ചാവക്കാട്ടുകാരും കുടുംബാംഗങ്ങളും പങ്കെടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ട് നിര്‍വഹിച്ച് സുബൈര്‍ കെ പി ഒരുമനയൂര്‍ മത്സര ഇനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം റിയാദ് മീഡിയ ഫോറം വൈസ് പ്രസിഡണ്ട് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് അറക്കല്‍ അധ്യക്ഷത് വഹിച്ചു. ഗ്ലോബല്‍ കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട് ആമുഖ പ്രസംഗം നിര്‍വഹിച്ചു. […]












