പ്രവാസികള്‍ക്ക് ക്വാറന്റൈന്‍; തീരുമാനം പുനഃപരിശോധിക്കണം
റിയാദ്: കൊവിഡ് വര്‍ധനയു ൈപേരില്‍ അവധിക്ക് പോകുന്ന പ്രവാസികള്‍ക്ക് വീണ്ടും ഒരാഴ്ചക്കാലത്തേക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ ആവശ്യപ്പെട്ടു. റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് എക്‌സിറ്റ് പതിനെട്ടില്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമമായ ‘വി മീറ്റ്-2022’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ വിംഗ് ആക്റ്റിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. കുറഞ്ഞ ദിവസം അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് […]













