സൗദി യാത്ര മധ്യേ കായംകുളം സ്വദേശി ഷാര്‍ജയില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ഷാര്‍ജയില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര പുത്തന്‍ വീട്ടില്‍ സജു അലിര്‍ (ഫാഷന്‍ ജ്വലറി) ആണ് മരിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉറക്കത്തില്‍ നിന്നു എഴുനേക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവരാണ് രമിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. മൃതദേഹം ഷാര്‍ജ അല്‍ കാസിമിയ ജനറല്‍ ആശുപത്രിയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് […]














