പ്രവൃത്തി ദിവസം കുറക്കില്ല; പ്രചാരണം അടിസ്ഥാന രഹിതം
റിയാദ്: സൗദിയില്‍ പ്രവൃത്തി ദിവസം കുറക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം. പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലാക്കി ചുരുക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രവൃത്തി ദിവസങ്ങള്‍ കുറക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുസംബന്ധിച്ച് പഠിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. യുഎഇയില്‍ ആഴ്ചയില്‍ രണ്ടര ദിവസം അവധി പ്രാബല്യത്തില്‍ വന്നിരുന്നു. വെളളി ഉച്ച മുതല്‍ ശനി,














