മീഡിയവണ്‍ വിലക്ക്: അമര്‍ഷവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് പ്രവാസി സമൂഹം
റിയാദ്: മീഡിയവണ്‍ വിലക്ക് കേന്ദ്രസര്‍ക്കാറിന്റെ അന്യായമായ നടപടിയാണെന്ന് റിയാദില്‍ ചേര്‍ന്ന പൗരസമിതി ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം. ചാനലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നതായും സംഗമം വ്യക്തമാക്കി. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. ഗ്രന്ഥകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ വിലക്ക് കേവലം ഒരു മാധ്യമസ്ഥാപനത്തിന്റേത് മാത്രമല്ല, ജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഓരോന്ന് കവര്‍ന്നെടുക്കുന്നതിന്റെ ഭാഗമാണ്. മീഡിയകള്‍ മുതല്‍ അക്കാദമിക കേന്ദ്രങ്ങള്‍ വരെ ഫാഷിസം നടപ്പിലാക്കി വരുകയാണ്. ഇതിനെതിരെ












