കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
റിയാദ്: സൗദിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നു. പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 24 മണിക്കൂറിനിടെ 3162 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 4088 പേര്‍ രോഗമുക്തി നേടി. 3 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുകയാണ്. 32,000 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 7.19 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6.78 ലക്ഷം രോഗ













