വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍
റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിധേയമാണെന്ന് ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ സംരംഭകരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പത്ത് മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചു. ബെനാമി സ്ഥാപനങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. സംരംഭത്തിന് കാലാവധിയുള്ള കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കണം. സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. വാണിജ്യ ഇടപാടുകള്‍ പഴ്‌സണല്‍ അക്കൗണ്ടുവഴി നടത്താന്‍ പാടില്ല. ലൈസന്‍സുകള്‍ സമയപരിധിക്കുളളില്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.













