റിയാദിലെ തെരുവില്‍ പുളളിപ്പുലി
റിയാദ്: തെരുവില്‍ പുളളിപ്പുലി. സ്വദേശി ബാലികയാണ് പുളളിപ്പുലിയുമായി തെരുവിലിറങ്ങിയത്. കഴുത്തില്‍ കയറിട്ട് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതുപോലെ പുളളിപ്പുലിയുമായി കാറിലാണ് ബാലിക എത്തിയത്. പുലിയെ കാറില്‍ നിന്നു പുറത്തിറക്കി റോഡിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റോഡിലിറങ്ങിയ പുലിയെ കയറില്‍ പിടിച്ചു വലിച്ച് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ചിലര്‍ ദേശീയ വന്യമൃഗ കേന്ദ്രത്തില്‍ പരാതി അറിയിച്ചു. നിയമ ലംഘനം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ വന്യജീവികളെ













