സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ശമ്പളം വിതരണം തുടങ്ങി; ജീവനക്കാരും സംരംഭകരും ആഹ്ലാദത്തില്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ മേഖലയെ സംരക്ഷിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ശമ്പള വിതരണം തുടങ്ങി. ഏപ്രില്‍ മാസത്തെ ശബളത്തിന്റെ സര്‍ക്കാര്‍ വിഹിതം മാസാവസാനം തന്നെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍. ഏപ്രില്‍ ആദ്യവാരമാണ് കോവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ മേഖല തളരാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. അഞ്ച് സ്വദേശികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കും. അഞ്ചില്‍ കൂടുതല്‍ […]









