കറക്കു ഖാലിദ് റിയാദില്‍; അളിയനെതിരെ പരാതിയുമായി അറബി
റിയാദ്: പ്രവാസത്തിനിടയിലെ സരസമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ വെബ് സീരീസ് പ്രകാശനം ചെയ്തു. അറബിയും അളിയനും എന്ന ഹാസ്യ പരമ്പര റിയാദിലെ മലയാളി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ പഡാര്‍ മീഡിയ ആണ് തയ്യാറാക്കിയത്. പ്രവാസം സമ്മാനിക്കുന്ന അനുഭവങ്ങളുടെ ഹാസ്യാവിഷ്‌കാരമാണ് അറബിയും അളിയനും. മലയാളി യുവതിയെ വിവാഹം ചെയ്യുന്ന അറബിയും യുവതിയുടെ സഹോദരനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വിസ തട്ടിപ്പും അറബിയെ കബളിപ്പിക്കുന്നതും ഉള്‍പ്പെടെ മലയാളികള്‍ പ്രവാസ ലോകത്ത് കാണിക്കുന്ന വികൃതികള്‍ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അളിയാനായ കറക്കു ഖാലിദിനെ അവതരിപ്പിക്കുന്ന […]










