വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍; ജാഗ്രതവേണമെന്ന് എസ്എഫ്ഡിഎ
റിയാദ്: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ആറു മാസത്തിനിടെ 40 ദശലക്ഷം പാക്കറ്റ് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും സൗദി ഡ്രഗ് ആന്റ് ഫുട് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു. അനധികൃതമായി വിപണിയിലെത്തിക്കുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ദശലക്ഷം പാക്കറ്റ് വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൗദി […]












