സൗദിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യാനും സ്വദേശി യുവതി
റിയാദ്: സൗദിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്റ് ചെയ്യുന്ന സ്വദേശി യുവതിയുടെ വൈദഗ്ദ്യം ശ്രദ്ധനേടുന്നു. അല്‍ ഹസയില്‍ ഈന്തപ്പഴ സംസ്‌കരണ ഫാക്ടറിയിലാണ് അലീഖ എന്ന യുവതിയുടെ ഫോര്‍ക് ലിഫ്റ്റ് വൈദഗ്ദ്യം ശ്രദ്ധനേടുന്നത്. ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് അല്‍ ഹസയിലെ ഈന്തപ്പഴ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവരിലേറെയും. ഇന്ന് മുഴുവന്‍ ജോലികളും നിര്‍വഹിക്കുന്നത് സ്വദേശി യുവതികളാണ്. ഇവിടെയാണ് സ്വദേശി യുവതി അഖീല ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈന്തപ്പഴം നിറച്ച കാര്‍ട്ടനുകള്‍ ട്രക്കുകളില്‍ ലോഡുചെയ്യുന്നതും അണ്‍ലോഡു ചെയ്യുന്നതും […]












