ഐഎഎസുകാര്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നില്ല: കണ്ണന്താനം
റിയാദ്: ഐഎഎസുകാര്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതില്‍ പിന്നോട്ട് പോയതായി സംശയിക്കുന്നുവെന്ന മുന്‍ കേന്ദ്രസഹമന്ത്രിയും എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ പോകുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഐഎഎസുകാരുടെ നട്ടെല്ലിന് എന്തു പറ്റിയെന്ന സംശയം ഉയരുകയാണ്. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ വോട്ട് ചെയ്തവരാണ് രാജാക്കന്മാര്‍. ജനസമ്പര്‍ക്കത്തിന്റെ ആശയം കൊണ്ടുവന്നത് 80 വയസുള്ള ഒരു അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രവര്‍ത്തിക്കുന്നവരാകണം ജനപ്രതിനിധികള്‍. രാഷ്ട്രീയപ്രവര്‍ത്തകരുടെ ആശയങ്ങള്‍ […]











