Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

gulf

Damam, gulf, Jeddah, Riyad

കേരളത്തില്‍ മാഫിയ ഭരണം: ഷാഫി പറമ്പില്‍ എം.എല്‍.എ

കേരളം കണ്ടതില്‍ ഏറ്റവും വലിയ അഴിമതി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. മാഫിയ സ്വഭാവമാണ് സര്‍ക്കാരിനുളളത്. ജനാധിപത്യ മൂല്യങ്ങളോ നൈതികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കള്ള കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നത്. മുഖ്യമന്ത്രി ഇപ്പോഴും തെറ്റുകളെ […]

Damam, gulf, Jeddah, Riyad

റിയാദില്‍ അരിപ്ര പ്രവാസി സംഘം രൂപീകരിച്ചു

റിയാദ്: മലപ്പുറം ജില്ലയിലെ അരിപ്ര നിവാസികളുടെ കൂട്ടായ്മ അരിപ്ര പ്രവാസി സംഘം രൂപീകരിച്ചു. അറേബ്യന്‍ രാജ്യങ്ങളിലും ഇതര വിദേശ രാജ്യങ്ങളിലും കഴിയുന്ന അരിപ്ര നിവാസികളുടെ വിവിധ കൂട്ടായ്മകളുമായി ചര്‍ച്ച നടത്തി ആഗോള അരിപ്ര കൂട്ടായ്മക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. റിയാദ് അപ്പോളോ ഡിമോറ ഹാളില്‍ നടന്ന പെരുന്നാള്‍ സംഗമത്തില്‍ കമ്മറ്റിക്ക് രൂപം നല്‍കി. വാക്കയില്‍ ഷാജി അരിപ്ര (മുഖ്യ രക്ഷാധികാരി) ഷബീര്‍ അലി കോണിക്കുഴി (പ്രസിഡന്റ്), റഫീഖ് മച്ചഞ്ചേരി (ജന. സെക്രട്ടറി), മുസബ്ബിര്‍ വാക്കയില്‍ (ട്രഷറര്‍),

Damam, gulf, Jeddah, Riyad

ശിഹാബ് തങ്ങള്‍ മാനവികത ഉയത്തിപ്പിടിച്ച നേതാവ്

റിയാദ്: മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നോതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മണ്ണില്‍ ശാന്തിയും സമാധാനവും പരസ്പര സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മഹാനായ മനുഷ്യ സ്‌നേഹിയായിരുന്നു ശിഹാബ് തങ്ങള്‍. അക്രമവും കലാപവുമല്ല, സ്‌നേഹവും കാരുണ്യവുമാണ് തങ്ങള്‍ മുന്നോട്ട് വെച്ചത്. കക്ഷി, രാഷ്ട്രിയത്തിനതീതമായി സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടി യത്‌നിച്ച തങ്ങള്‍ മതേതര, ജനാതിപത്യ മൂല്യങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയും അതിന് വിഘാതമാവുന്ന

Damam, gulf, Jeddah, Riyad

മാസ്‌ക് നിര്‍മിച്ചു വ്യത്യസ്ഥമായ ഈദ് ആഘോഷം; ക്രിയേറ്റിവ് മൈന്‍ഡ്‌സ് ശില്പശാല

റിയാദ്: വ്യത്യസ്ഥമായ ഈദ് ആഘോഷം ഒരുക്കി റിയാദിലെ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ കുടുംബ കൂട്ടായ്മയായ ക്രിയേറ്റിവ് മൈന്‍ഡ്‌സ്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ ഓണ്‍ലൈനില്‍ ശില്പശാല ഒരുക്കിയാണ് ഈദ് ആഘോഷിച്ചത്. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായിരുന്നു പരിശീലനം. പ്രിന്‍സ് സുല്‍ത്താന്‍ ഹ്യുമാനിറ്റേറിയന്‍ സെന്ററിലെ റിക്രിയേഷന്‍ തെറാപ്പിസ്റ്റ് മുഹമ്മദ് ജൗനി ഉല്‍ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഈദ് ഡെക്കറേഷന്‍, ബോട്ടില്‍ ആര്‍ട്ട്, അക്രിലിക് പെയിന്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ഫെയ്‌സ് മാസ്‌കിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തരം മാസ്‌കുകള്‍ വേഗത്തില്‍

Damam, gulf, Jeddah, Riyad

കൊവിഡ്: മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡ് സയീദ് ജംആന്‍ മരിച്ചു

റിയാദ്: സൗദിയിലെ മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡും ദ്വിഭാഷിയുമായ സയീദ് ജംആന്‍ (90) കൊവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ഇംഗ്‌ളീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി ഉള്‍പ്പെടെ നാലു ഭാഷകള്‍ കൈകാര്യം ചെയ്യാനുളള കഴിവാണ് അദ്ദേഹത്തെ വിനോദ സഞ്ചാര മേഖലയില്‍ ശ്രദ്ധേയനാക്കിയത്.നജ്‌റാന്‍ കേന്ദ്രീകരിച്ചാണ് ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നത്. വിദേശികളായ വിനോദ സഞ്ചാരികളെ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതില്‍ ഭാഷാ സ്വാധീനം സഹാായിച്ചു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ പ്രിന്‍സ് സുല്‍ത്താന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊതുവരുമാനം 36 ശതമാനം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയുടെ വരുമാനം ഈ വര്‍ഷം ആദ്യ പകുതിയില്‍ 36 ശതമാനം കുറഞ്ഞതായി ധനമന്ത്രാലയം. അതേസമയം ചെലവുകളില്‍ എട്ട് ശതമാനം മാത്രമാണ് കുറവു വരുത്തിയിട്ടുളളതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് ചെലവുകള്‍ കുറക്കാതെയുളള നടപടികള്‍ വ്യക്തമാക്കുന്നത്. 1020 ബില്യണ്‍ റിയാല്‍ ചെലവും 833 കോടി റിയാല്‍ വരവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ജബറ്റാണ് ഈ വര്‍ഷം അംഗീകരിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൊതു ധന വിനിയോഗം 50 ബില്യണ്‍ റിയാല്‍ കുറവു

Damam, gulf, Jeddah, Riyad

വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. മുപ്പത് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തുകയാണ് ജൂണ്‍ മാസം വിദേശികളുടെ റെമിറ്റന്‍സെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മാസം 1,396 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 870 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ഈ വര്‍ഷം 526 കോടി റിയാല്‍ അധിക റെമിറ്റന്‍സ് നടന്നതോടെ 60 ശതമാനം വര്‍ധനവാണ്

Damam, gulf, Jeddah, Riyad

അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ്

ജുബൈല്‍: പതിനെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്ന അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി. ജുബൈല്‍ ചാപ്റ്റര്‍ സെക്രട്ടറി സജീദ് പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ അഷ്‌റഫ് മേപ്പയ്യൂരിന് ഉപഹാരം സമ്മാനിച്ചു. റീജണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി, കുഞ്ഞിക്കോയ താനൂര്‍, അബ്ദുല്‍

Damam, gulf, Jeddah, Riyad

പെരുന്നാള്‍ നമസ്‌കാര സമയം; റിയാദില്‍ പുലര്‍ച്ചെ 5.36ന്

റിയാദ്: സൗദി അറേബ്യയിലെ ബലി പെരുന്നാള്‍ നമസ്‌കാരത്തിനുളള സമയം ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഈദ് ഗാഹുകള്‍ ഉണ്ടാവില്ല. കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരമാണ് മസ്ജിദുകളില്‍ എത്തേണ്ടത്. ഭവനങ്ങളില്‍ നിന്നു അംഗശുദ്ധി വരുത്തുകയും വേണം. നമസ്‌കാര പായ കരുതണം. നിശ്ചിത അകലത്തില്‍ മാത്രമേ വിശ്വാസികളെ മസ്ജിദുകളില്‍ ഇരിക്കാന്‍ അനുവദിക്കുകയുളളൂ. സൗകര്യം അനുസരിച്ച് ആദ്യം വരുന്നവര്‍ക്ക് പ്രവേശനം നല്‍കി മസ്ജിദുകള്‍ അടക്കും. പെരുന്നാള്‍ നമസ്‌കാര സമയം മക്ക : 6.08 മദീന : 6.04

Damam, gulf, Jeddah, Riyad

ഹുദ അബ്ദുല്‍ നാസറിനെ കെഎംസിസി ആദരിച്ചു

റിയാദ്: പ്ലസ് ടൂ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ഹുദ അബ്ദുല്‍ നാസറിനെ റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി ആദരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് ഹുദ നേടിയത്. 91 ശതമാനം മാര്‍ക്കോടെയാണ് വിജയം. കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ നാസര്‍ മാങ്കാവിന്റേയും വനിത വിംഗ് വൈസ് പ്രസിഡന്റ് അസ്ബീന അബ്ദുല്‍ നാസറിന്റെയും മകളാണ്. പ്രസിഡന്റ് സി പി

Damam, gulf, Jeddah, Riyad

മാതൃകയായി ഹെല്‍പ് ഡെസ്‌ക്; മലയാളി ഉള്‍പ്പെടെ രണ്ടു പേരെ നാട്ടിലെത്തിച്ചു

റിയാദ്: സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ നാടണഞ്ഞു. കൊച്ചി സ്വദേശി ഗീനാഥ്, വിജയവാഡ സ്വദേശി ഖാദര്‍ എന്നിവര്‍ക്ക് റിയാദ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തകരാണ് തുണയായത്. രണ്ടു വഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഖാദറിന് മാനസികാരോഗ്യം പ്രതിസന്ധി സൃഷ്ടിച്ചു. കൊവിഡ് ബാധ വര്‍ധിച്ചതോടെ സഹായത്തിന് ആരും ഇല്ലാതായി. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വനിതാ സാമൂഹിക പ്രവര്‍ത്തക ആനി സാമുവലിനെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് റിയാദ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടിയത്. സ്‌പോണ്‍സറുടെ സഹായത്തോടെ

Damam, gulf, Jeddah, Riyad

സ്‌പോണ്‍സറുടെ സ്‌നേഹപ്രകടനം; കൊവിഡും തോല്‍ക്കും

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യക്കാരന് തൊഴിലുടമയുടെ സഹായഹസ്തം. രണ്ടുമാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞ ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശി ശഹാബുദ്ദീന് വിദഗ്ദ ചികിത്സ നല്‍കി. ഷഹാബുദ്ദീനെ ആലിംഗനം ചെയ്ത് യാത്രയാക്കിയ സ്‌പോണ്‍സര്‍ സുലൈമാന്‍ ഹസന്‍ അല്‍ ദോസരി നാട്ടിലേക്ക് കൊണ്ടുപോകാനുളള സാധനങ്ങളും അയ്യായിരം റിയാല്‍ ഉപഹാരവും സമ്മാനിച്ചു. ഹൗസ് ഡ്രൈവറായ ഷിഹാബുദ്ദീനെ ആദ്യം കിംഗ് സല്‍മാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌പോണ്‍സറുടെ നിര്‍ദേശ പ്രകാരം വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ലക്ഷത്തി

Damam, gulf, Jeddah, Riyad

അരീക്കോട് സ്വദേശി ഹായിലില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ഹായില്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഹായിലില്‍ മരിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ ഉറങ്ങാട്ടിരി നെല്ലിക്കാവില്‍ വീട്ടില്‍ എന്‍ കെ അബ്ദുറഹിം (60) ആണ് മരിച്ചത്. പത്തു ദിവസമായി കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി സൗദിയിലുളള അബ്ദുറഹിം മത്സ്യ മൊത്തവിതരണ മേഖലയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ ജുമൈല. മൂന്ന് മക്കള്‍: അനീന, ആയിഷ ഷെറിന്‍, ദില്‍ശേഖ്. മയ്യിത്ത് ഖബറടക്കുന്നതിനുളള നിയമ നടപടികള്‍ കെ എം സി സി യുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Damam, gulf, Jeddah, Riyad

മദീന യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങി

മദീന: ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 206 വിദ്യാര്‍ത്ഥികളെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ ഇവര്‍ ഹോസ്റ്റലില്‍ തുടരുന്നതിനിടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ മദീനയില്‍ നിന്ന് ദല്‍ഹിയിലെത്തി. സൗദി എയര്‍ലൈന്‍സിലാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. കഴിഞ്ഞ മാസം അല്‍ കസിം സര്‍വകലാശാലയില്‍ പഠിക്കുന്ന 562 വിദേശി വിദ്യാര്‍ത്ഥികളെ മടങ്ങി അയയ്യിരുന്നു. 56

Scroll to Top